ക്യൂട്ട്നെസ് ഓവർലോഡഡ്... ഈ ഡാൻസ് കണ്ടാൽ ആരും പറഞ്ഞു പോകും
Thursday, March 6, 2025 10:01 AM IST
കുഞ്ഞുങ്ങൾ എന്തു ചെയ്താലും അതിലൊരു ഭംഗിയുണ്ടാകുമല്ലേ. അവരുടെ ചിരി, കരച്ചിൽ, ഡാൻസ്, പാട്ട് അങ്ങനെ അങ്ങനെ എന്തിലും ആരെയും ആകർഷിക്കുന്ന വിധത്തിൽ നിഷ്കളങ്കതയുണ്ടാകും. പഞ്ചാബിൽ നിന്നുള്ള രണ്ടു കുഞ്ഞുമിടുക്കൻമാരുടെ ഡാൻസും ഇങ്ങനെ ക്യൂട്ട്നെസ് വാരിവിതറുന്നതാണ്.
സ്കൂൾ യൂണിഫോമിലാണ് ഇരുവരുടേയും തകർപ്പൻ പ്രകടനം. സ്കൂൾ യൂണിഫോമിനു മുകളിൽ ഇരുവരും സ്വെറ്റർ ധരിച്ചിട്ടുണ്ട്. ഒരാൾ ഒരു നീല തൊപ്പിയും വെച്ചിട്ടുണ്ട്. "കാലി ആക്ടീവ' എന്ന പാട്ടിനൊപ്പമാണ് ഇരുവരും നൃത്തം ചെയ്യുന്നത്. സ്കൂൾ ബാഗൊക്കെ ഊരി നിലത്ത് വെച്ച് സ്വതന്ത്രമായി നിന്നാണ് രണ്ടുപേരുടെയും പ്രകടനം. ഒരാൾ തൊപ്പിയൊക്കെ വെച്ചിട്ടുണ്ട്.
റീലുകളിൽ തരംഗം തീർക്കുന്നതാണ് ഈ പഞ്ചാബി ഗാനം. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെല്ലാം പാട്ട് പരിചിതവുമാണ്. തെരുവിൽ നിന്നു നൃത്തം ചെയ്യുന്നതുപോലെയാണ് തോന്നുന്നത്. നൃത്തത്തിനിടയ്ക്ക് ഇരുവരും മനോഹരമായി ചിരിക്കുന്നുമുണ്ട്. വീഡിയോയ്ക്ക് ചിരിക്കുന്നതും ചുവന്ന ഹൃദയത്തിന്റെ ഇമോജികളും നൽകുന്നവർ നിരവധിയാണ്.
സമൂഹ മാധ്യമങ്ങളിൽ റീൽ വൈറലായതോടെ നിരവധി കമന്റുകളും വീഡിയോയ്ക്കാ താഴെ വന്നിട്ടുണ്ട്. അതിൽ ഒന്ന് ഇത് ആരുടേയും ഹൃദയം സന്തോഷത്താൽ നിറയ്ക്കട്ടെ എന്നാണ്. കാരണം അത്രയും മനോഹരവും ഹൃദ്യവുമാണ് ഇരുവരുടേയും പ്രകടനം. rivraaz_gandhara21 എന്ന ഇൻസ്റ്റഗ്രാം ഐഡിയിൽ നിന്നുമാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
നൃത്ത വീഡിയോകണ്ട് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്, "കുട്ടികൾ അത് ശരിക്കും ആസ്വാദ്യകരമാക്കി എന്നാണ്. മറ്റൊരാൾ "ഇത് സ്കൂൾ അവധിക്കാലമാണെന്ന് തോന്നുന്നു, അതുകൊണ്ടാണ് രണ്ടുപേരും സന്തോഷത്തോടെ നൃത്തം ചെയ്യുന്നതെന്നാണ് പറഞ്ഞത്. " ജയ്-വീരു ജോഡി എന്നു കുട്ടികളെ വിശേഷിപ്പിച്ച ഒരാൾ അവർ നൃത്തത്തിലൂടെ അത്ഭുതങ്ങൾ സൃഷ്ടിച്ചു. എന്നാഭിപ്രായപ്പെട്ടു.
ചിലരാകട്ടെ ബാല്യകാലത്തേക്കും സ്കൂൾ കാലത്തേക്കുമാണ് വീഡിയോ കണ്ടപ്പോൾ പോയത്. "സ്കൂൾ ദിവസങ്ങൾ പോലെ മറ്റൊരു ദിവസമില്ല, ഈ കുട്ടികളുടെ നൃത്തം കാണുന്നത് എന്റെ ബാല്യകാല ഓർമ്മകളെ തിരികെ കൊണ്ടുവന്നുമെന്നുമാണ് പറയുന്നത്.