കൊ​റോ​ണ ഭ​യം; വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ റ​ണ്‍​വേ​യി​ല്‍ വാ​ഹ​നം നി​ര്‍​ത്തി​യി​ട്ട് പോ​ലീ​സ്
കോ​വി​ഡ് 19 വൈ​റ​സ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​മാ​ന​ങ്ങ​ള്‍ ലാ​ന്‍​ഡ് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി മാ​റു​ന്ന​ത്.

പ​റ​ന്നെ​ത്തി​യ വി​മാ​നം ലാ​ന്‍​ഡ് ചെ​യ്യാ​തി​രി​ക്കു​വാ​ന്‍ റ​ണ്‍​വേ​യി​ല്‍ കാ​റു​ക​ള്‍ കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഇ​ക്വ​ഡോ​റി​ലെ ഗ്വാ​യാ​ക്വി​ലി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍.

സ്‌​പെ​യി​നി​ലെ മാ​ഡ്രി​ഡി​ല്‍ നി​ന്നും ആം​സ്റ്റ​ര്‍​ഡാ​മി​ല്‍ നി​ന്നും എ​ത്തി​യ വി​മാ​ന​ങ്ങ​ളാ​ണ് ലാ​ന്‍​ഡ് ചെ​യ്യു​ന്ന​ത് അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞ​ത്. ഗ്വാ​യാ​ക്വി​ലി​ലെ മേ​യ​റു​ടെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം പോ​ലീ​സ് ആ​ണ് വാ​ഹ​ന​ങ്ങ​ള്‍ റ​ണ്‍​വേ​യി​ല്‍ നി​ര​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ വ​ള​രെ ച​ര്‍​ച്ചാ വി​ഷ​യ​മാ​യി മാ​റി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.