ട്രെയിനിനു മുമ്പിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെടുന്ന സൈക്കിൾ യാത്രികൻ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
Saturday, December 1, 2018 10:59 AM IST
ട്രെയിൻ വരുന്നതിനിടെ റെയിൽവെ ട്രാക്ക് മുറിച്ചു കടന്ന സൈക്കിൾ യാത്രികൻ തലനാരിഴയ്ക്ക് രക്ഷപെടുന്നതിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ പുറത്ത്. നെതർലൻഡ്സിലെ ജെനിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ റെയിൽവെ ഇൻഫ്രാസ്ട്രെക്ച്ചർ ഏജൻസിയാണ് പുറത്തുവിട്ടത്.
ട്രാക്കിന്റെ സമീപത്തെ ഗേറ്റിനരികില്‍ സൈക്കിൾ യാത്രികനായ ഇദ്ദേഹം നിൽക്കുമ്പോൾ ഒരു ട്രെയിൻ കടന്നു പോകുന്നത് വീഡിയോയിൽ കാണാം. ഈ ട്രെയിൻ കടന്ന് പോയി കഴിയുമ്പോൾ പെട്ടന്ന് ഇയാൾ സൈക്കിളുമായി മുമ്പോട്ടു പോകുമ്പോൾ പെട്ടന്ന് ഒരു ട്രെയിൻ വരികയായിരുന്നു.
ഇയാൾ ട്രാക്കിൽ നിന്നും മാറിയ സമയം തന്നെ ട്രെയിൻ സമീപത്തു കൂടി കടന്നു പോകുകയും ചെയ്തു. തലനാരിഴയ്ക്കാണ് ഇയാൾ രക്ഷപെട്ടത്. സമീപത്തെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയ്ക്ക് പ്രതികരണമായി നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.