കാഴ്ചയില്ലെങ്കിലെന്താ... വഴികാട്ടാൻ നീയുണ്ടല്ലോ... ഹൃദയസ്പർശിയായ വീഡിയോ
Tuesday, December 8, 2020 12:11 PM IST
കാഴ്ച്ചയില്ലെങ്കിലും വഴികാട്ടിയായി ചങ്ക് പറിച്ച് തരുന്ന ചങ്ങാതി കൂടെയുണ്ടെങ്കിൽ ജീവിതത്തിൽ ഒരു പ്രതിസന്ധിയും ആർക്കുമുണ്ടാകില്ല. മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും ഈ വാക്കുകൾ സത്യമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. രണ്ട് നായ്ക്കളാണ് ഈ വീഡിയോയിലെ താരങ്ങൾ. ഇതിൽ ചെറിയ നായക്ക് കാഴ്ച ഇല്ല. ഈ നായയെ വലിപ്പമുള്ള മറ്റൊരു നായ പടികളിറങ്ങാൻ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്.
31 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് ഇതുവരെ കണ്ടുകഴിഞ്ഞത്. വീഡിയോയ്ക്ക് മികച്ച പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്.