സൈനിക കാന്റീനിൽ ആനയുടെ പരാക്രമം; പന്തം കാണിച്ചപ്പോൾ പരക്കം പാഞ്ഞു
Tuesday, December 3, 2019 12:38 PM IST
പശ്ചിമ ബംഗാളിലെ സൈനിക കാന്റീനിൽ കയറിയ ആന പരാക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡൂവാർസിലെ ഹാശിമാര ആർമി കാന്റീനിലാണ് ആന കയറിയത്.
ആരുമില്ലാതിരുന്ന സമയത്ത് കാന്റീനിൽ കയറിയ ആന മേശയും കസേരയും അടിച്ചു തെറുപ്പിക്കുകയായിരുന്നു. ഇവിടെക്ക് ഓടിയെത്തിയ ജീവനക്കാർ കാർഡ് ബോർഡ് കത്തിച്ച് ആനയെ ഭയപ്പെടുത്തുവാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. പിന്നീട് വലിയ പന്തം കാണിച്ചപ്പോൾ ആന പിന്തിരിഞ്ഞ് ഓടുകയായിരുന്നു.
ആന ഓടുമ്പോൾ ജീവനക്കാർ പിന്നാലെ ഓടുന്നതും വീഡിയോയിൽ കാണും. സോഷ്യൽമീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായി മാറുകയാണ്.