മീൻ‌പിടിക്കാൻ കടലിൽ വലവീശി; കിട്ടിയത് 48 കി​ലോ​ കൊ​ക്കെയ്ൻ
Sunday, December 9, 2018 11:14 AM IST
മീ​ൻ പി​ടി​ക്കാൻ വീശിയ വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് മ​യ​ക്കുമ​രുന്ന്. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ലെ മാ​ർ​ഷ​ൽ ഐ​ല​ൻ​ഡി​ൽ മീ​ൻ പി​ടി​ക്കു​ക​യാ​യി​രു​ന്ന ഒ​രു മ​ത്സ്യത്തൊഴിലാ​ളി​യു​ടെ വ​ല​യി​ലാ​ണ് 48 കി​ലോ​ഗ്രാം കൊ​ക്കെയ്ൻ കു​ടു​ങ്ങി​യ​ത്.

പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന കൊ​ക്കെയ്​ൻ, ഏ​ക​ദേ​ശം നാലു മി​ല്യ​ണ്‍ ഡോ​ള​ർ വി​ല​മ​തി​ക്കു​ന്ന​താ​ണെ​ന്ന് പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

മാ​ർ​ഷ​ൽ ഐ​ല​ൻ​ഡി​ലെ നി​യ​മ​പാ​ല​ക​ർ, അ​മേ​രി​ക്ക​യി​ലെ ഡ്ര​ഗ് എ​ൻ​ഫോ​ഴ്സ്മെ​ൻ് ഏ​ജ​ൻ​സി​യു​ടെ സ​ഹാ​യം തേ​ടി​യ​തി​നു ശേ​ഷം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ല​യി​ൽ കു​ടു​ങ്ങി​യ​ത് കൊ​ക്കെയ്​നാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

2002 മു​ത​ൽ 2009 മു​ത​ലു​ള്ള കാ​ല​യ​ള​വി​ൽ കെ​ട്ടു​ക​ണ​ക്കി​ന് മയക്കുമരുന്നുക​ളും കൊ​ക്കെയ്നു​ക​ൾ നി​റ​ച്ച ബോ​ട്ടു​ക​ളും നി​ര​വ​ധി​യാ​യി മാ​ർ​ഷ​ൽ ഐ​ല​ൻ​ഡി​ൽ നി​ന്നും കണ്ടെത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.