കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യി​ൽ അ​തി​ഭീ​ക​ര അ​പ​ക​ടം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, October 14, 2018 11:32 AM IST
കാ​ർ ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ൽ ഉ​ണ്ടാ​യ അ​തി​ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ന്യൂ​ജേ​ഴ്സി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​ന്ധ​നം നി​റ​ച്ചു​കൊ​ണ്ടി​രി​ക്കെ ഡ്രൈ​വ​ർ കാ​ർ ഓ​ടി​ച്ചു മു​മ്പോ​ട്ടു പോ​കു​ക​യാ​യി​രു​ന്നു.

ഇ​ന്ധ​നം നി​റ​ക്കു​ന്ന ഹോ​സ് കാ​റി​ന്‍റെ ടാ​ങ്കി​നു​ള്ളി​ലാ​യി​രു​ന്ന​തി​നാ​ൽ കാ​ർ മു​മ്പോ​ട്ടു പോ​യ​പ്പോ​ൾ ഈ ​ഹോ​സ് വ​ലി​യു​ക​യും പ​മ്പി​ലെ ബോ​ർ​ഡ് ത​ക​രു​ക​യു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല പെ​ട്ട​ന്ന് ഇ​വി​ടം മു​ഴു​വ​ൻ തീ​പ​ട​രു​ക​യും ചെ​യ്തു.

പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് ഓ​ടി​യെ​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ഫ​യ​ർ എ​ക്സ്റ്റിം​ഗൂ​ഷ​ർ ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​യ്ക്കു​വാ​ൻ ശ്ര​മി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.