സൂപ്പർ മാർക്കറ്റിൽ വലിഞ്ഞുകയറി വന്ന "ഭീകരനെ' കണ്ട് ഏവരും ഞെട്ടി..! വീഡിയോ വൈറൽ
Thursday, April 8, 2021 3:51 PM IST
സൂപ്പർമാർക്കറ്റിൽ എത്തിയ അതിഥിയെ കണ്ട് ജീവനക്കാരും ഉപഭോക്താക്കളും ഞെട്ടി. തായ്ലൻഡിലാണ് സംഭവം. ഭീമൻ ഉടുമ്പാണ് സൂപ്പർ മാർക്കറ്റിനുള്ളിൽ കയറി സമൂഹമാധ്യമങ്ങളിൽ താരമായത്.
ഗോഡ്സില്ല വേഴ്സസ് കോംഗ് സിനിമയിലെ രംഗം ഓർമ്മിപ്പിക്കും വിധമായിരുന്നു സൂപ്പർമാർക്കറ്റിൽ അരങ്ങേറിയ രംഗങ്ങൾ. റാക്കിൽ പറ്റിപ്പിടിച്ചു കയറുന്ന ഉടുമ്പിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.