"ക​രു​ത​ലി​നി​ടെ കാ​ത​ട​പ്പി​ച്ച് കൂ​ട്ടു​കാ​ര്‍'; വ​ര​ന് കൊ​ടു​ത്ത പ​ണി കാ​ണാം
Friday, March 17, 2023 4:51 PM IST
ഇ​ക്കാ​ല​ത്ത് ക​ല്യാ​ണം എ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ പ​ല​രും ആ​ദ്യം ചി​ന്തി​ക്കു​ന്ന​ത് എ​ങ്ങ​നെ ത​മാ​ശ ഒ​പ്പി​ക്കാം എ​ന്നാ​ണ്. മി​ക്ക​പ്പോ​ഴും കൂ​ട്ടു​കാ​രാ​ണ് ഈ ​ക​ലാ​പാ​രി​പാ​ടി ന​ട​ത്തു​ക. ദോ​ഷ​ക​ര​മ​ല്ലാത്ത കു​സൃ​തി​ക​ള്‍ മി​ക്ക​വ​രും ആ​സ്വാ​ദി​ക്കും.

എ​ന്നാ​ല്‍ ചി​ല സ​മ​യ​ങ്ങളിൽ ചി​ലർ കാ​ട്ടു​ന്ന വി​വ​ര​ക്കേ​ട് വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് വ​ഴി​വ​യ്ക്കും. എ​ന്തി​നേ​റെ ക​ല്യാ​ണം​ത​ന്നെ മു​ട​ങ്ങി​യെ​ന്നു​വ​രാം.

അ​ടു​ത്തി​ടെ "നോ​ട്ടി ഫാ​മി​ലി' എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ക​ല്യാ​ണ​ത്തി​നി​ടെ വ​ര​ന് കി​ട്ടി​യ ഒ​രു പ​ണി​യാ​ണു​ള്ള​ത്.

ദൃ​ശ്യ​ങ്ങ​ളി​ല്‍ വ​ര​ണ​മാ​ല്യം ചാ​ര്‍​ത്തിനി​ല്‍​ക്കു​ന്ന വ​ധൂ​വ​ര​ന്‍​മാ​രെ കാ​ണാം. എ​ന്നാ​ല്‍ വ​ര​ന​ല്‍​പം പ്ര​ണ​യാ​തു​ര​നാ​യാ​ണ് നി​ല്‍​ക്കു​ന്ന​ത്. ഈ ​സ​മ​യം കൂ​ട്ടു​കാ​ര്‍ "ഒ​ന്നു​പൊ​ട്ടി​ച്ചു'; കു​റ​ച്ച് പ​ട​ക്ക​ങ്ങ​ള്‍. ഫ​ല​ത്തി​ല്‍ വ​ര​നൊ​രു ഞെ​ട്ട​ലാ​യി​രു​ന്നു.

ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം വ​ര​നൊ​ഴി​ച്ച് മ​റ്റാ​രും ഞെ​ട്ടി​യി​ല്ല എ​ന്ന​താ​ണ്. വ​ര​നൊ​ന്നു ച​മ്മി​യെ​ങ്കി​ലും വാ​ച​ക ക​സ​ര്‍​ത്തി​ലൂ​ടെ പി​ടി​ച്ചു നി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ഏ​താ​യാ​ലും വ​ര​ന്‍റെ ഈ ​ഞെ​ട്ട​ലി​ല്‍ വ​ധു​വ​ട​ക്കം മി​ക്ക​വ​രും ഒ​ന്നു ചി​രി​ച്ചു. സോ​ഷ്യ​ല്‍ മീ​ഡി​യ​യും കൂ​ടെ ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ചി​ല​ര്‍ വി​മ​ര്‍​ശ​ന​വും ഉ​യ​ര്‍​ത്തു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.