ഇ​ടി​ച്ചുവീ​ഴ്ത്തിയ യു​വ​തി​യെ​ വ​ലി​ച്ചിഴച്ച് ട്ര​ക്ക്; ഞെട്ടിക്കുന്ന വീ​ഡി​യോ
ഇടി​ച്ചുവീഴ്ത്തിയതിനു പിന്നാലെ യു​വ​തി​യെ​ റോഡിലൂടെ വ​ലി​ച്ചു​കൊ​ണ്ട് ട്ര​ക്ക് നീങ്ങുന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ട്രക്കിനടിയിൽ കുടുങ്ങിയിട്ടും യുവതി അദ്ഭുതകരമായി രക്ഷപെട്ടു. ചൈനയിലാണ് സംഭവം.

ബൈ​ക്കി​ൽ ട്ര​ക്ക് ഇ​ടി​ച്ച​ത് ഡ്രൈ​വ​ർ അ​റി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ മു​ൻവ​ശ​ത്ത് കു​ടു​ങ്ങി​യ സ്കൂ​ട്ട​റി​നെ​യും യു​വ​തി​യെ​യും വ​ലി​ച്ചു നി​ര​ക്കി കൊ​ണ്ട് ട്ര​ക്ക് മുന്നോട്ടു പോ​കു​ക​യാ​യി​രു​ന്നു. കു​റ​ച്ചു സ​മ​യ​ത്തി​നു ശേ​ഷം അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്തി​യ​പ്പോ​ഴാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്. ഇ​വ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മ​ല്ല.

ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മാ​യ ഷാംഗ്​ഹാ​യി​സ്റ്റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഇ​ത് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...