സണ്ണിയുടെ കൈയിൽ പാമ്പ് ചുറ്റി; പിന്നാലെ ട്വിറ്ററിൽ കലഹം
Sunday, November 26, 2017 1:24 AM IST
കൂ​ട്ടു​കാ​ർ ന​ൽ​കി​യ പ​ണി​യി​ൽ പു​ലി​വാ​ല് പി​ടി​ച്ച് ബോ​ളി​വു​ഡ് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍. സി​നി​മ ഷൂ​ട്ടിം​ഗി​നി​ടെ സെ​ലി​ബ്രി​റ്റി മാ​നേ​ജ​ർ സ​ണ്ണി ര​ജ​നി​യും ബോ​ളി​വു​ഡ് മേ​ക്കപ്പ്മാ​ൻ തോ​മ​സ് മൗ​ക്ക​യും ചേ​ർ​ന്നാ​ണ് സ​ണ്ണി​ക്ക് പാ​ര​പ​ണി​ത​ത്. സ​ണ്ണി ലി​യോ​ണ്‍ ക​സേ​ര​യി​ൽ ഇ​രു​ന്ന് സ്ക്രി​പ്റ്റ് വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കെ ഇ​വ​ർ സ​ണ്ണി​യു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് പ്ലാ​സ്റ്റി​ക് പാ​ന്പി​നെ ഇ​ടു​ക​യാ​യി​രു​ന്നു. പാ​ന്പി​നെ ക​ണ്ട് പേ​ടി​ച്ച സ​ണ്ണി അ​തി​നെ എ​ടു​ത്തെ​റി​ഞ്ഞ് അ​ല​റി ക​ര​ഞ്ഞ് ഓ​ടി.



സ​മീ​പം നി​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ ട്വി​റ്റ​റി​ൽ സ​ണ്ണി പ​ങ്കു​വെ​ച്ച​പ്പോ​ൾ അ​ത് ക​ണ്ട് ക​ലി​പൂ​ണ്ട​ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​പാ​ല ബ​സു​വി​നാ​യി​രു​ന്നു. ഇ​ത് യ​ഥാ​ർഥ പാ​ന്പാ​ണോ എ​ന്നും സ​ണ്ണി അ​തി​നെ വ​ലി​ച്ചെ​റി​ഞ്ഞ​പ്പോ​ൾ പാ​വം പാ​ന്പി​നൊ​ന്നും പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് വി​ശ്വി​സി​ക്കു​ന്ന​തെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​യാ​യ പെ​റ്റയോ​ട് ഇ​തൊ​ന്നു ശ്ര​ദ്ധി​ച്ചു​കൊ​ള്ളാ​നു​മാ​ണ് ഉ​പാ​ല പ​റ​ഞ്ഞ​ത്.



ഇ​തോ​ടെ സ​ണ്ണി ലി​യോ​ണും ഉ​പാ​ല​യും ത​മ്മി​ലു​ള്ള വാ​ഗ്വാ​ദ​ത്തി​ന് തു​ട​ക്ക​മാ​വു​ക​യാ​യി​രു​ന്നു. ഇ​ത് യ​ഥാ​ർ​ഥ പാ​ന്പ​ല്ലെ​ന്നും മൃ​ഗ​ങ്ങ​ളോ​ട് തനി​ക്കു​ള്ള സ്നേ​ഹം ഉ​പാ​ല​യ്ക്ക് അ​റി​യി​ല്ലെ​ന്നും എ​നി​ക്ക് പി​ന്തു​ണ​യു​മാ​യി വ​ന്ന​വ​രോ​ട് ഉ​പാ​ല​യ്ക്ക് വെ​റു​പ്പാ​ണെ​ന്നും ആ​വ​ശ്യ​മി​ല്ലാ​തെ പ്ര​ശ്നം സൃ​ഷ്ടി​ക്ക​രു​തെ​ന്നും സ​ണ്ണി ട്വീ​റ്റ് ചെ​യ്യ്തു. മാ​ത്ര​മ​ല്ല ഉ​പാ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്നും ചീ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ താ​ന​വ​രെ ബ്ലോ​ക്ക് ചെ​യ്തെ​ന്നും ഈ ​ചെ​റി​യ ത​മാ​ശ​യ്ക്ക് വ​ലി​യ പ്ര​ചാ​ര​ണം ന​ൽ​കി​യ ഉ​പാ​ല​യോ​ട് ന​ന്ദി​യു​ണ്ടെ​ന്നും സ​ണ്ണി ലി​യോ​ണ്‍ പ​റ​ഞ്ഞു. ഇ​തി​നു മ​റു​പ​ടി​യു​മാ​യി ഉ​പാ​ല​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.