പോ​ക​ല്ലേ.. ഡ്രൈ​വ​ർ ക​യ​റാ​നു​ണ്ടേ... കൈവിട്ടുപോയ വാഹനം പിടിക്കാന്‍ ഡ്രൈ​വ​റു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ
നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഓ​ടി​യ വാ​ഹ​ന​ത്തെ പി​ടി​ക്കാ​ൻ പി​ന്നാ​ലെ ഡ്രൈ​വ​റു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ. യു​എ​സ് പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ക​ത്തു​ക​ളും പാ​ഴ്സ​ലു​ക​ളും വി​ത​ര​ണം ചെ​യ്യാ​ൻ നി​യോ​ഗി​ച്ചി​രു​ന്ന ആ​ൾ​ക്കാ​ണ് ഈ ​ഗ​തി​കേ​ടു​ണ്ടാ​യ​ത്. യു​എ​സി​ലെ ഒ​ക്ക​ൽ​ഹാ​മ​യി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

പോ​സ്റ്റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഡെ​ലി​വ​റി ബോ​യി ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം റോ​ഡി​ന്‍റെ അ​രി​കി​ൽ ഇ​ടി​ച്ചു. ഇ​തോ​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി. വാ​ഹ​ന​ത്തി​ന് ഡോ​റി​ല്ലാ​ത്ത​തി​നാ​ൽ ഡ്രൈ​വ​ർ തെ​റി​ച്ചു റോ​ഡി​ൽ വീ​ണു. തു​ട​ർ​ന്ന് വാ​ഹ​നം വേ​ഗ​ത്തി​ൽ മു​ന്നോ​ട്ടു​നീ​ങ്ങി.

ഇ​തു​ക​ണ്ട ഡ്രൈ​വ​ർ വാ​ഹ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടി​യ ഓ​ട്ട​മാ​ണ് വീ​ഡി​യോ പ്ര​ച​രി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. വാ​ഹ​നം പി​ടി​ച്ചു​നി​ർ​ത്താ​ൻ ഓ​ടി​യ വ​ഴി​യി​ൽ ഡ്രൈ​വ​ർ മൂ​ക്കും​കു​ത്തി നി​ല​ത്തു​വീ​ണു. ഇ​തി​നു​ശേ​ഷ​വും ഇ​യാ​ൾ ഓ​ട്ടം തു​ട​രാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും. മു​ന്നോ​ട്ടു പോ​യ വാ​ഹ​നം ഒ​രു മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

അ​പ​ക​ട​ത്തി​ൽ ഡെ​ലി​വ​റി ബോ​യി​ക്കു കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...