മ​ര്യാ​ദ​യ്ക്ക് ഫോ​ട്ടോ​ഷോ​പ്പ് ചെ​യ്യേ​ണ്ടേ? വ്യാ​ജ​വിവാഹചിത്രത്തിൽ ഭർത്താവായി സൽമാൻ ഖാൻ
Monday, September 30, 2019 4:23 PM IST
വ്യാ​ജ​ചി​ത്രം ഉ​ണ്ടാ​ക്കു​ക പ​ല​രു​ടെ​യും ഒ​രു ഹോ​ബി​യാ​ണ്. ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് പ​ല കാ​ര്യ​സാ​ധ്യ​ങ്ങ​ളും ഉ​ള്ള​തി​നാ​ലാ​ണ് അ​വ​ർ ഇ​ത്ത​ര​ത്തി​ലൊ​രു പ്ര​വൃത്തി​ക്കു തു​നി​യു​ന്ന​ത്. മ​രി​ച്ചു പോ​യ മ​ക​ന്‍റെ ജോ​ലി മ​രു​മ​ക​ൾ​ക്ക് കി​ട്ടാ​തി​രി​ക്കാ​നാ​യി ത​രി​കി​ട കാ​ണി​ച്ച കു​ടും​ബ​ത്തി​നാ​ണ് ഇ​വി​ടെ അ​മ​ളി പ​റ്റി​യ​ത്.

മ​രു​മ​ക​ൾ​ക്ക് മ​റ്റൊ​രു ഭ​ർ​ത്താ​വ് ഉ​ണ്ടെ​ന്നു സ്ഥാ​പി​ക്കാ​നാ​യി ഭ​ർ​ത്തൃ​പി​താ​വ് കു​ടും​ബ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച വ്യാ​ജ​ചി​ത്ര​ത്തി​ൽ മ​രു​മ​ക​ളു​ടെ പു​തി​യ ഭ​ർ​ത്താ​വി​ന്‍റെ സ്ഥാ​ന​ത്ത് വ​ന്ന​താ​വ​ട്ടെ ബോ​ളി​വു​ഡ് സൂ​പ്പ​ർ​താ​രം സ​ൽ​മാ​ൻ ഖാ​ന്‍റെ ചി​ത്ര​വും. സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ സൗ​ത്ത് ഈ​സ്റ്റേ​ണ്‍ കോ​ൾ​ഫീ​ൽ​ഡ്സി​ൽ ഗു​മ​സ്ത​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു റാ​ണി​യു​ടെ ഭ​ർ​ത്താ​വ് ബ​സ​ന്ത്. 2013ൽ ​ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​തോ​ടെ ബ​സ​ന്തി​ന്‍റെ വീ​ട്ടു​കാ​ർ റാ​ണി​യെ വീ​ട്ടി​ൽ നി​ന്നു പു​റ​ത്താ​ക്കി.

ബ​സ​ന്തി​ന്‍റെ ജോ​ലി സ​ഹോ​ദ​ര​നു​ള്ള​താ​ണെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. തു​ട​ർ​ന്നു കേ​സാ​യ​തോ​ടെ റാ​ണി പു​ന​ർ വി​വാ​ഹി​ത​യാ​യെ​ന്ന് വ​രു​ത്തിത്തീ​ർ​ക്കാ​ൻ ബ​സ​ന്തി​ന്‍റെ വീ​ട്ടു​കാ​ർ ശ്ര​മി​ച്ചു.
അ​തി​നാ​യി ഒ​രു ഡി​ജി​റ്റ​ൽ സ്റ്റു​ഡി​യോ​യി​ലെ​ത്തി ബ​സ​ന്തി​ന്‍റെ പി​താ​വ് വ്യാ​ജ വി​വാ​ഹ ചി​ത്രം ത​യ്യാ​റാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ചി​ത്രം ത​യാ​റാ​ക്കി​യ ആ​ൾ​ക്ക് അ​ബ​ദ്ധം പ​റ്റി​യ​താ​ണോ എ​ന്തോ.. റാ​ണി​ക്കൊ​പ്പം ചേ​ർ​ത്ത​ത് സ​ൽ​മാ​ൻ ഖാ​നെ ആ​യി​രു​ന്നു.

ചി​ത്രം ക​ണ്ട് ജ​ഡ്ജി ഞെ​ട്ടി​യെ​ന്നു പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. സം​ഭ​വ​ത്തി​ന്‍റെ സ​ത്യ​സ്ഥി​തി മ​ന​സ്സി​ലാ​ക്കി​യ കോ​ട​തി ബ​സ​ന്തി​ന്‍റെ ജോ​ലി ഭാ​ര്യ​യ്ക്കു ന​ൽ​കാ​നും ഉ​ത്ത​ര​വി​ട്ടു. ഛത്തീ​സ്ഗ​ഢി​ലെ ബി​ലാ​സ്പു​ർ ജി​ല്ല​യി​ലെ ബൈ​കു​ണ്ഡ്പു​ർ കു​ടും​ബ​കോ​ട​തി​യി​ലാ​ണ് ഈ ​ര​സ​ക​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.