പുതുവർഷദിനം ഇന്ത്യയിൽ പിറന്നത് 67,385 കുഞ്ഞുങ്ങൾ
Friday, January 3, 2020 9:24 AM IST
പു​​​​​തു​​​​​വ​​​​​ർ​​​​​ഷ​​​​​ദി​​​​​ന​​​​​ത്തി​​​​​ൽ ലോ​​​​​ക​​​​​ത്ത് ഏ​​​​​റ്റ​​​​​വുമ​​​​​ധി​​​​​കം കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ‌ പി​​​​​റ​​​​​ന്ന​​​​​ത് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ. 67,385 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ പി​​​​​റ​​​​​ന്ന​​​​​ത്. ലോ​​​​​ക​​​​​ത്താ​​​​​കെ ജ​​​​​നു​​​​​വ​​​​​രി ഒ​​​​​ന്നി​​​​​നു പി​​​​​റ​​​​​ന്ന​​​​​ത് 392,078 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളാ​​​​​ണ്. ലോ​​​​​കജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്തു​​​​​ള്ള ചൈ​​​​​ന​​​​​യി​​​​​ൽ പി​​​​​റ​​​​​ന്ന​​​​​ത് 46,299 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ളാ​​​​​ണ്.

26,039 കു​​​​​ഞ്ഞു​​​​​ങ്ങ​​​​​ൾ പി​​​​​റ​​​​​ന്ന നൈ​​​​​ജീ​​​​​രി​​​​​യ ആ​​​​​ണു മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത്. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ (16,787), ഇ​​​​​ന്തോ​​​​​നേ​​​​​ഷ്യ (13,020), അ​​​​​മേ​​​​​രി​​​​​ക്ക(10,452), ഡെ​​​​​മോ​​​​​ക്രാ​​​​​റ്റി​​​​​ക് റി​​​​​പ്പ​​​​​ബ്ലി​​​​​ക് ഓ​​​​​ഫ് കോം​​​​​ഗോ (10,247), എ​​​​​ത്യോ​​​​​പ്യ (8493) എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണു മ​​​​​റ്റു രാ​​​​​ജ്യ​​​​​ങ്ങ​​​​​ളി​​​ലെ ക​​​​​ണ​​​​​ക്ക്. 2020ലെ ​​​​​ആ​​​​​ദ്യകു​​​​​ഞ്ഞ് പി​​​​​റ​​​​​ന്ന​​​​​ത് ഫി​​​​​ജി​​​​​യി​​​​​ലാ​​​​​ണ്. പു​​​​തു​​​​വ​​​​ർ​​​​ഷദി​​​​ന​​​​ത്തി​​​​ൽ അ​​​​വ​​​​സാ​​​​നം കു​​​​ഞ്ഞു പി​​​​റ​​​​ന്ന​​​​ത് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണ്.

143 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ള്ള ചൈ​​​​​ന​​​​​യാ​​​​​ണു ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ ഒ​​​​​ന്നാം​​​​​സ്ഥാ​​​​​ന​​​​​ത്ത്. 137 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ള്ള ഇ​​​​​ന്ത്യ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്താ​​​​​ണ്. ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യു​​​​​ടെ 19 ശ​​​​​ത​​​​​മാ​​​​​നം ചൈ​​​​​ന​​​​​യി​​​​​ലും 18 ശ​​​​​ത​​​​​മാ​​​​​നം ഇ​​​​​ന്ത്യ​​​​​യി​​​​​ലു​​​​​മാ​​​​​ണ്. 2027-ഓ​​​​​ടെ ചൈ​​​​​ന​​​​​യെ പി​​​​​ന്ത​​​​​ള്ളി ഇ​​​​​ന്ത്യ ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ ഒ​​​​​ന്നാം​​​​​സ്ഥാ​​​​​ന​​​​​ത്താ​​​​​കും.

2019നും 2050​​​​​നും ഇ​​​​​ട​​​​​യി​​​​​ൽ ഇ​​​​​ന്ത്യ​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ 27.3 കോ​​​​​ടി വ​​​​​ർ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്ന​​​​​ത്. ഇ​​​​​തേ കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ നൈ​​​​​ജീ​​​​​രി​​​​​യി​​​​​ലെ ജ​​​​​ന​​​​​സം​​​​​ഖ്യ 20 കോ​​​​​ടി ഉ​​​​​യ​​​​​രു​​​​മെ​​​​ന്നും ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ നൈ​​​​​ജീ​​​​​രി​​​​​യ മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്ത് എ​​​​​ത്തു​​​​​മെ​​​​​ന്നു​​​​​മാ​​​​​ണു വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ൽ. അ​​​​​മേ​​​​​രി​​​​​ക്ക നാ​​​​​ലാം സ്ഥാ​​​​​ന​​​​​ത്തും പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ‌ അ​​​​​ഞ്ചാം സ്ഥാ​​​​​ന​​​​​ത്തും എ​​ത്തും. ഇ​​​​​പ്പോ​​​​​ൾ ലോ​​​​​ക​​​​​ജ​​​​​ന​​​​​സം​​​​​ഖ്യ 780 കോ​​​​​ടി​​​​​യാ​​​​​ണ്. 2100 ആ​​​​​കു​​​​​ന്പോ​​​​​ഴേ​​​​​ക്കും ഇ​​​​​ത് 1100 കോ​​​​​ടി​​​​​യാ​​​​​കും.

പു​​​തുവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ​​​യും പു​​​തുദ​​​ശ​​​ക​​​ത്തി​​​ന്‍റെ​​​യും തു​​​ട​​​ക്കം ന​​​മ്മു​​​ടെ​​​യും ന​​​മു​​​ക്കു പി​​​ന്നാ​​​ലെ വ​​​രു​​​ന്ന​​​വ​​​രു​​​ടെ​​​യും ഭാ​​​വി​​​യെ​​​പ്പ​​​റ്റി​​​യു​​​ള്ള പ്ര​​​തീ​​​ക്ഷ​​​ക​​​ളും അ​​​ഭി​​​ലാ​​​ഷ​​​ങ്ങ​​​ളും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്ന് യു​​​നി​​​സെ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഹെ​​​ന്‍‌​​​റി​​​യേ​​​റ്റ ഫോ​​​റെ പ​​​റ​​​ഞ്ഞു. എ​​​ല്ലാ വ​​​ർ​​​ഷ​​​വും പു​​​തു​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ജ​​​നി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ ജ​​​ന​​​നം യു​​​നി​​​സെ​​​ഫ് ആ​​​ഘോ​​​ഷി​​​ക്കാ​​​റു​​​ണ്ട്. ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളു​​​ടെ മ​​​ര​​​ണ​​​വും കൂ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് യു​​​നി​​​സെ​​​ഫ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

2018ൽ 25 ​​​ദ​​​ശ​​​ല​​​ക്ഷം ന​​​വ​​​ജാ​​​തശി​​​ശു​​​ക്ക​​​ൾ ആ​​​ദ്യമാ​​​സ​​​ത്തി​​​ൽ​​​ത്ത​​​ന്നെ മ​​​രി​​​ച്ചു. ഇ​​​തി​​​ൽ മൂ​​​ന്നി​​​ലൊ​​​ന്നും ജ​​​നി​​​ച്ച​​​ദി​​​വ​​​സം ത​​​ന്നെ മ​​​രി​​​ച്ചു. ഓ​​​രോ വ​​​ർ​​​ഷം 25 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കു​​​ഞ്ഞു​​​ങ്ങ​​​ൾ ചാ​​​പി​​​ള്ള​​​യാ​​​യി ജ​​​നി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.