ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്ത വ​നി​താ നേ​താ​വ്; വീ​ഡി​യോ
ടോ​ൾ പ്ലാ​സ ജീ​വ​ന​ക്കാ​ര​നെ പ​ര​സ്യ​മാ​യി ആ​ക്ര​മി​ച്ച് വ​നി​താ നേ​താ​വ്. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഭ​ര​ണ​പ​ക്ഷ പാ​ർ​ട്ടി​യാ​യ വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ ശ്രാ​മി​ക റി​തു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി നേ​താ​വ് ഡി. ​രേ​വ​തി​യാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.

കാ​റി​ല്‍ വ​രി​ക​യാ​യി​രു​ന്ന നേ​താ​വി​നെ ത​ട​ഞ്ഞ് ടോ​ള്‍ അ​ട​യ്ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ടോ​ള്‍ പി​രി​ക്കാ​നാ​യി ബാ​രി​ക്കേ​ഡ് വ​ച്ച് വ​ണ്ടി ത​ട​ഞ്ഞ​തി​ൽ ഇ​വ​ർ കോ​പാ​കു​ല​യാ​യി. തു​ട​ർ​ന്ന് ഇ​വ​ർ വാ​ഹ​ന​ത്തി​ൽ നി​ന്നു​മി​റ​ങ്ങി ബാ​രി​ക്കേ​ഡ് നീ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​ന്‍ ബ​ല​മാ​യി ത​ന്നെ ബാ​രി​ക്കേ​ഡ് തി​രി​ച്ച് വ​യ്ക്കാ​ന്‍ ശ്ര​മി​ച്ചു.

എ​ന്നാ​ല്‍ വ​നി​താ നേ​താ​വ് അ​ത് പി​ന്നെ​യും ത​ള്ളി മാ​റ്റി​യി​ടു​ന്ന​തും പി​ന്നാ​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ മു​ഖ​ത്ത് ത​ല്ലു​ന്ന​തു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. സം​ഭ​വം ഏ​റെ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.