പൂച്ചകുഞ്ഞിന് അമ്മയെപ്പോലെ പാല് നൽകി നായ; മനുഷ്യർ കണ്ടുപഠിക്കണമെന്ന് സോഷ്യൽ മീഡിയ
Monday, January 25, 2021 6:45 PM IST
പൂ​ച്ച​കു​ഞ്ഞി​ന് അ​മ്മ​യെ​പ്പോ​ലെ പാ​ലു ന​ൽ​കു​ന്ന നാ​യ​യു​ടെ ചി​ത്രം വൈ​റ​ലാ​കു​ന്നു. നൈ​ജീ​രി​യ​യി​ലാ​ണ് സം​ഭ​വം. ട്വി​റ്റ​റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ ഇ​തു​വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. 32 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് ട്വി​റ്റ​റി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

പൂ​ച്ച കു​ഞ്ഞ് പാ​ലു​കു​ടി​ക്കു​ന്പോ​ൾ നാ​യ അ​ന​ങ്ങാ​തെ കി​ട​ക്കു​ക​യാ​ണ്. നി​ര​വ​ധി ആ​ളു​ക​ൾ പൂ​ച്ച​കു​ഞ്ഞ് പാ​ലു കു​ടി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ന്ന​വ​രെ​യെ​യും വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​വ​രി​ൽ നി​ന്ന് മ​നു​ഷ്യ​ർ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ടെ​ന്നാ​ണ് ചി​ല​രു​ടെ ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.