ഒരു സിംഹവുമായി മുഖാമുഖം കാണേണ്ട അവസ്ഥ വന്നാല്‍ സംഭവിക്കുന്നത് ഇതുമാകാം; വീഡിയോ
Tuesday, March 21, 2023 3:38 PM IST
കാട്ടിലെ രാജാവാണല്ലൊ സിംഹം. അതിന്റെ ഗാംഭീര്യവും ധൈര്യവും നിമിത്തം നിരവധി ആളുകള്‍ സിംഹത്തിന്റെ കടുത്ത ആരാധകരാണ്. ഇരപിടിക്കുന്നതിലും നടപ്പിലും സിംഹത്തിന്റെ "സ്റ്റൈല്‍' ഒന്നുവേറെ തന്നെയാണ്.
എന്നാല്‍ സിംഹത്തിന് മാത്രമല്ല ധൈര്യമുള്ളതെന്ന് തെളിയിച്ച് ഒരാള്‍ സമൂഹ മാധ്യമങ്ങളെ ഞെട്ടിച്ച കാര്യമാണിത്. ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോയില്‍ ഒരു മനുഷ്യന്റെ അസാധാരണ ധൈര്യമാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരു യുവാവ് ഒരു ജീപ്പിന് പുറത്തായി ഇരിക്കുകയാണ്. ഈ സമയം ആ വഴി ഒരു സിംഹം എത്തുന്നു. സിംഹം ഈ യുവാവിനെ നോക്കുന്പോള്‍ അയാളും കണ്ണിമവെട്ടാതെ സിംഹത്തെ നോക്കുന്നു.
സാധാരണ ഗതിയില്‍ ഏതൊരാളും ഭയപ്പെടാവുന്ന നിമിഷങ്ങളാണിത്. നെറ്റിസനെ ഞെട്ടിച്ച വീഡിയോയുടെ അവസാനം ഈ സിംഹം ഇയാളുടെ മുന്നില്‍ നിന്നും നടന്നു പോവുകയാണ്.
അമ്പരന്നുപോയ പലരും യുവാവിനെ പ്രശംസിച്ച് രംഗത്തെത്തി. "സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാവുന്ന ആളോട് വളരെയധികം ബഹുമാനമുണ്ട്.' എന്നാണൊരാള്‍ കുറിച്ചത്.