അപകടം നിറഞ്ഞ നദിയിൽ കുഞ്ഞുങ്ങൾക്ക് കരുതലായി അമ്മ സിംഹം
Friday, December 20, 2019 12:51 PM IST
മുതലകൾ നിറഞ്ഞ നദി മുറിച്ചു കടക്കുന്നതിനിടെ ഒഴുകി പോകുവാൻ തുടങ്ങിയ കുഞ്ഞിനെ രക്ഷിച്ച് അമ്മ സിംഹം. കെനിയയിലെ മസായി മരാ ഗെയിം വന്യജീവി സംരക്ഷണ സങ്കേതത്തിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ പകർത്തിയത് ഫോട്ടോഗ്രാഫറായ ലൂക്കാ ബ്രാകലിയാണ്.
അപകടം അറിയാവുന്ന അമ്മ സിംഹം ചുറ്റും നിരീക്ഷിച്ചതിന് ശേഷമാണ് മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം നദി മുറിച്ചു കടക്കുവാനൊരുങ്ങിയത്. വെള്ളത്തിലൂടെ നടക്കുന്നതിനിടെയിൽ ഒരു കുഞ്ഞ് ഒഴുകി പോകുവാൻ തുടങ്ങുമ്പോൾ അമ്മ സിംഹം രക്ഷിക്കുന്നതും വീഡിയോയിൽ കാണാം.
അപകടമൊന്നുമില്ല എന്ന ഉറപ്പ് വരുത്തിയാണ് ഈ അമ്മ സിംഹം തന്റെ ഓരോ ചുവടും മുന്നിലേക്ക് വയ്ക്കുന്നത്.