പണി ഇനി ആകാശത്തു നിന്നും കിട്ടും; ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ച് പോലീസ്
Saturday, April 4, 2020 12:01 PM IST
ലോക്ക്ഡൗണ്‍ നിബന്ധനങ്ങള്‍ മറികടന്ന് പുറത്തിറങ്ങുന്നവവരെ പിടികൂടാന്‍ ഡ്രോണ്‍ ഉപയോഗിച്ച് കേരള പോലീസ്. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങുന്നതും ജനങ്ങള്‍ കൂട്ടംകൂടുന്നതും കണ്ടെത്താനാണ് പോലീസ് ഡ്രോണ്‍ ഉപയോഗിക്കുന്നത്.
കേരള പോലീസിന്റെ സൈബര്‍ ഡോമിന്റെ നേതൃത്വത്തില്‍ വിവിധ ഡ്രോണ്‍ അസോസിയേഷനുകളുമായി ചേര്‍ന്നാണ് നിരീക്ഷണം നടത്തുന്നത്. ഇതിനായി 300ല്‍ പരം ഡ്രോണുകള്‍ പോലീസ് ഉപയോഗിക്കുന്നു.
സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ ഇത്തരം ആളുകള്‍ കൂട്ടംകൂടുന്നത് ഡ്രോണിന്റെ സഹായത്താല്‍ പോലീസ് കണ്ടെത്തിയിരുന്നു.