മീന്‍ പിടിക്കാന്‍ നിന്നപ്പോള്‍ മുതല; ഭ്രാന്താക്കിയ പ്രാങ്ക് കാണാം
Wednesday, March 22, 2023 12:13 PM IST
പണ്ടും നമുക്ക് അടുപ്പമുള്ളവരെ പറ്റിക്കുക എന്നത് സാധാരണമായിരുന്നു. എന്നാല്‍ സമൂഹ മാധ്യമങ്ങളുടെ വരവോടെ ഇത്തരം പ്രവര്‍ത്തികള്‍ക്കൊക്കെ പേരായി. പ്രാങ്കെന്ന് അറിയപ്പെടുന്ന പല ചെയ്തികളും പലപ്പോഴും അതിര് ഭേദിക്കുന്നു എന്ന വിമര്‍ശനവും ഉണ്ടാകുന്നുണ്ട്.
അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രാങ്ക് വീഡിയോയുടെ കാര്യമാണിത്. ടോപ് വിഡിയോസ് എന്ന ട്വിറ്റര്‍ പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരാള്‍ മീന്‍ പിടിക്കുന്ന വേറൊരാളെ ഭയപ്പെടുത്തുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ ഒരാള്‍ ചൂണ്ടയുമായി വെള്ളത്തില്‍ നില്‍ക്കുകയാണ്. ഈ സമയം ഒരുവിരുതന്‍ ഒരു മുതലത്തല കളിപ്പാട്ടവുമായി എത്തുകയാണ്. ഇത് റിമോട്ടുകൊണ്ട് നിയന്ത്രിക്കാവുന്നതാണ്. ഈ മുതലയെ ഇയാള്‍ മീന്‍ പിടിക്കുന്ന ആളിനടുത്തേക്ക് വിടുകയാണ്. അത് അയാളുടെ കാലില്‍ തട്ടുന്നു.
അപ്രതീക്ഷിതമായി മുതലയെ കണ്ട ആ ചങ്ങാതി ഭയന്ന് നിലവിളിക്കുകയും ഓടുകയുമാണ്. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി വിമര്‍ശനങ്ങളും ലഭിക്കുന്നുണ്ട്. "ഇതത്ര തമാശയല്ല' എന്നാണൊരാള്‍ കുറിച്ചത്.