25 ഐഫോൺ എക്സ് കൊണ്ട് ഒരു കിടിലൻ പ്രണയാഭ്യർഥന
മന​സി​ലെ പ്ര​ണ​യം സ്നേ​ഹി​ക്കു​ന്ന​യാ​ളോ​ട് വെ​ളി​പ്പെടു​ത്തു​ന്പോ​ൾ ആ ​രം​ഗം അ​തി​മ​നോ​ഹ​ര​മാ​യി​മാ​റ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. പ​ക്ഷെ ചൈ​ന​യി​ലെ ഷെ​ൻ​സെ​ൻ സ്വ​ദേ​ശി​യാ​യ ചെ​ൻ മിം​ഗ് എ​ന്ന ഗെ​യിം ഡി​സൈ​ന​ർക്ക് ഈ ​രം​ഗം മ​നോ​ഹ​ര​മാ​ക്കാൻ വ​ലി​യ വി​ല​ന​ൽ​കേ​ണ്ടി​വ​ന്നു. കാ​ര​ണം, മ​ന​സി​ലെ പ്ര​ണ​യം തു​റ​ന്നു​പ​റ​യാ​ൻ തീ​രു​മാ​നി​ച്ച അ​ദ്ദേ​ഹം പൂ​ക്ക​ളും ഏ​റ്റ​വും പു​തി​യ ഐ​ഫോ​ണ്‍ എ​ക്സ് ഫോണുകളും ഉ​പ​യോ​ഗി​ച്ച് മ​നോ​ഹ​ര​മാ​യൊ​രു ഹൃദയ​ചി​ഹ്നം ഒരുക്കി ത​ന്‍റെ പ്ര​ണ​യി​നി ലീ​ക്ക് സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​ത്ത് വി​റി​യി​ട്ട റോ​സാ​പു​ഷ്പ​ങ്ങ​ളി​ൽ 25 ഐ​ഫോ​ണു​ക​ളാ​യി​രു​ന്നു അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച​ത്. കൂ​ടാ​തെ അ​തി​നു ന​ടു​വി​ലാ​യി ഒ​രു മോ​തി​ര​വും അ​ദ്ദേ​ഹം വ​ച്ചി​രു​ന്നു. ലീ​യു​ടെ സു​ഹൃ​ത്തു​ക്ക​ളെയായിരുന്നു സഹായത്തിനായി ചെ​ൻ കൂടെക്കൂട്ടിയത്. നേ​ര​ത്തെ ത​യാ​റാ​ക്കി വച്ചി​രു​ന്ന സ്ഥ​ല​ത്തേ​ക്ക് ലീ​യെ ഇ​വ​ർ കൊ​ണ്ടു​വ​ന്നു. ഇ​രു​പ​ത്തി​യ​ഞ്ച് ഐ​ഫോ​ണു​ക​ൾ ഒ​രു​മി​ച്ച് ക​ണ്ട​തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ൽ​ക്കു​ന്ന ലീ​യു​ടെ മു​ന്പി​ൽ മു​ട്ടുകുത്തി ചെ​ൻ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി. ആ​ദ്യ​മൊ​ന്ന് അ​ന്പ​ര​ന്ന ലീ ​ഇ​ത് സ​ന്തോ​ഷ​ത്തോ​ടെ സ്വീ​ക​രി​ക്കു​ക​യും തു​ട​ർ​ന്ന് ചെ​ൻ ലീ​യു​ടെ വി​ര​ലി​ൽ മോ​തി​ര​മ​ണി​യി​ക്കു​ക​യും ചെയ്തു.സം​ഭ​വ​മി​ത്ര​യൊ​ക്കെ​യാ​ണെ​ങ്കി​ലും എ​ന്തി​നാ​ണ് ചെ​ൻ ഐ​ഫോ​ണുകൾ വാ​ങ്ങിക്കൂട്ടി​യ​തെ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും സം​ശ​യം. മൊ​ബൈ​ൽ വീ​ഡി​യോ ഗെ​യി​മു​ക​ളു​ടെ ക​ടു​ത്ത ആ​രാ​ധ​ക​രാ​യ ഇ​രു​വ​രും ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ചെ​ൻ വി​ക​സി​പ്പി​ച്ച ഒ​രു ഗെ​യിം മു​ഖേ​ന​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​ത്. ലീ​യു​ടെ പ്രാ​യം ഇ​രു​പ​ത്തി​യ​ഞ്ചാ​ണ്. അ​താ​ണ് ഫോ​ണു​ക​ളു​ടെ എ​ണ്ണ​വും ഇ​രു​പ​ത്തി​യ​ഞ്ച് ആ​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ പ്രേ​രി​പ്പി​ച്ച​തി​നു കാ​ര​ണം.

ഇ​രു​പ​ത്തി​യ​ഞ്ച് ഐ​ഫോ​ണു​ക​ൾ എ​ങ്ങ​നെ ര​ണ്ടു​പേ​ർ മാ​ത്രം ഉ​പ​യോ​ഗി​ക്കു​മെ​ന്ന് സം​ശ​യി​ച്ച ഇ​വ​ർ അ​തി​നും പ​രി​ഹാ​രം ക​ണ്ടെ​ത്തി. ത​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ൻ സ​ഹാ​യി​ച്ച സു​ഹൃ​ത്തു​ക്ക​ൾ​ക്ക് സമ്മാനമായി ന​ൽ​കി ഇ​രു​വ​രും ത​ങ്ങ​ളു​ടെ ന​ന്ദി അ​വ​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ചൈ​ന​യി​ൽ ഐ​ഫോ​ണ്‍ എ​ക്സ് എ​സി​ന്‍റെ വി​ല 8,388 യു​വാ​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.