കുഞ്ഞുമായി പുഷ് അപ്പ് ചെയ്യുന്ന പിതാവ്; വൈറല്‍ വീഡിയോ
Wednesday, January 25, 2023 11:01 AM IST
സമൂഹ മാധ്യമങ്ങളുടെ വരവോടെ പലരുടേയും ചെയ്തികള്‍ നമുക്കറിയാനാകുന്നു. ഇവയില്‍ ചിലത് കാഴ്ചക്കാരെ ചിരിപ്പിക്കുമ്പോള്‍ മറ്റുചിലത് അമ്പരപ്പിക്കുകയൊ ഭയപ്പെടുത്തുകയൊ ചെയ്യും.
സന്ദീപ് മാള്‍ എന്ന ഉപയോക്താവ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ തന്‍റെ കുഞ്ഞുമായി ഒരാള്‍ പുഷ് അപ്പ് ചെയ്യുന്നതാണുള്ളത്. കുഞ്ഞിനെ മുതുകില്‍ ഇരുത്തിയാണ് ഇയാള്‍ ഇത്തരത്തില്‍ പുഷ് അപ്പ് ചെയ്യുന്നത്. ഈ സമയമെല്ലാം കുട്ടി ഇയാളെ മുറുകെ പിടിച്ചിരിക്കുകയാണ്.
12 നിമിഷം ദെെര്‍ഘ്യമുള്ള വീഡിയോ നെറ്റിസണില്‍ ചര്‍ച്ചയായി. ചിലര്‍ അനുകൂലിച്ചും വേറെ ചിലര്‍ വിമര്‍ശിച്ചും കമന്‍റുകള്‍ ഇടുകയുണ്ടായി. "ആ കുട്ടിയുടെ പിടി അയഞ്ഞാല്‍ അപകടം സംഭവിച്ചേക്കാം' എന്നാണൊരു ഉപയോക്താവ് കുറിച്ചത്.