മം​ഗ​ള ആ​ശം​സാ​കാ​ർ​ഡി​നൊ​പ്പം മാ​സ്കും! വ്യ​ത്യ​സ്ത​മാ​യി ഒ​രു വി​വാ​ഹം
വ​ധൂവ​ര​ൻ​മാ​രു​ടെ ചി​ത്ര​ത്തി​നൊ​പ്പം ആ​ശം​സ​കാ​ർ​ഡു​ക​ളിൽ സം​ഘ​ട​ന​യു​ടെ പേ​രും അ​തി​നൊ​പ്പം മി​ഠാ​യി​യും ന​ൽ​കി​യി​രു​ന്ന​ത് പ​ഴ​യ കാ​ല​ത്ത്. പി​ന്നീ​ട് ആ​ശം​സ​യ്ക്കൊ​പ്പം വി​വി​ധ​ങ്ങ​ളാ​യ ആ​ശ​യ​ങ്ങ​ൾ പ​ങ്ക് വ​യ്ക്ക​ലാ​യി.

ആ​ശം​സ​യ്ക്കൊ​പ്പം പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ ,വൃ​ക്ഷ തൈ​ക​ൾ ,ലോ​ട്ട​റി​ക​ൾ എ​ന്നി​വ ന​ൽ​കി വി​വി​ധ സം​ഘ​ട​ന​ക​ൾ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല ഘ​ട്ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക്‌ വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച് കൊ​ണ്ടും വി​വാ​ഹ​മം​ഗ​ളാ​ശം​സ കാ​ർ​ഡു​ക​ൾ വി​വാ​ഹ വേ​ദി​ക​ളി​ൽ എ​ത്തി.​

കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ ആ​ശം​സ​യ്‌​ക്കും പ്ര​ത്യേ​കത​യുണ്ടാ​യി.​ആ​ശം​സ കാ​ർ​ഡി​നൊ​പ്പം മാ​സ്കും ​സാ​നി​റ്റൈ​സ​റും ന​ൽ​കി​യാ​ണ് മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ന്ന​ത്തൂ​ർ ദേ​വീ​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കാ​ണ് എൻ 95 പ്രൊ​ട്ട​ക്ടീ​വ് മാ​സ്കുക​ൾ ന​ൽ​കി​യാ​ണ് മാ​ന്നാ​ർ ടൗ​ൺ ക്ല​ബ് ശ്ര​ദ്ധ നേ​ടി​യ​ത്.​ ക്ല​ബ് അം​ഗം മ​ധു​കു​മാ​റി​ന്‍റെ മ​ക​ൾ ആ​തി​ര ല​ക്ഷ്മി​യു​ടെ​യും അ​ഖി​ൽ സു​രേ​ഷ്കു​മാ​റി​ന്‍റെയും വി​വാ​ഹ​ത്തി​നാ​യി​രു​ന്നു കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശം കൂ​ടി ഉ​ണ​ർ​ത്തി മാ​സ്കു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
123