വ്യത്യസ്തമായി മെ​ലാ​നി​യയുടെയും ഇ​വാ​ങ്ക​യു​ടേ​യും വ​സ്ത്ര​ധാ​ര​ണം; ചെലവ് കേട്ട് അമ്പരന്ന് സോ​ഷ്യ​ൽ മീ​ഡി​യ
Monday, February 24, 2020 5:02 PM IST
അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തി മ​ണി​ക്കൂ​റു​ക​ൾ​ക്കൊ​ണ്ട് ര​ണ്ടു പേ​ർ കൂ​ടി എ​ല്ലാ​വ​രു​ടേ​യും ശ്ര​ദ്ധ പി​ടി​ച്ചുപ​റ്റി. ഭാ​ര്യ മെ​ലാ​നി​യ​യും മ​ക​ൾ ഇ​വാ​ങ്ക​യും. ഇ​വ​രു​ടെ വ​സ്ത്ര​ത്തെ​ക്കു​റി​ച്ചും അ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​യും സ​ജീ​വ​മാ​യി.



വെ​ള്ള ജ​സ് സ്യൂ​ട്ടി​ലാ​ണ് മെ​ലാ​നി​യ എ​ത്തി​യ​ത്. സ്യൂ​ട്ടി​ന്‍റെ അ​ര​ഭാ​ഗ​ത്ത് പ​ച്ച നി​റ​ത്തി​ലു​ള്ള ഒ​രു അ​ര​പ്പ​ട്ട​യും കെ​ട്ടി​യി​ട്ടു​ണ്ട്. ക​രാ​ട്ടെ ക്ലാ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ​യു​ള്ള വ​സ്ത്ര​മാ​ണ് മെ​ലാ​നി​യ​യു​ടേ​തെ​ന്ന​ത​ട​ക്കം ഒ​ട്ടേ​റെ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്. ഇ​ന്ത്യ​ൻ ഫാ​ഷ​ൻ ലോ​ക​വും മെ​ലാ​നി​യ​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്നു.



ഇ​വാ​ങ്ക ട്രം​പും സ്റ്റൈ​ല​ൻ വ​സ്ത്രം കൊ​ണ്ട് ശ്ര​ദ്ധ​പി​ടി​ച്ചു പ​റ്റി. പി​ങ്ക് നി​റ​ത്തി​ൽ ഫ്ളോ​റ​ൽ പ്രി​ന്‍റി​ൽ പ​ഫ് സ്ലീ​വു​ള്ള വ​സ്ത്ര​മാ​യി​രു​ന്നു ഇ​വാ​ങ്ക​യു​ടേ​ത്. വ​സ്ത്ര​ത്തി​ന്‍റെ വി​ല കേ​ട്ടും ഫാ​ഷ​ൻ ലോ​കം ഞെ​ട്ടി. 2385 ഡോ​ള​റാ​ണ് വി​ല. അ​താ​യ​ത് ഏ​ക​ദേ​ശം 1,71, 331 രൂ​പ.

താ​ജ്മ​ഹ​ൽ സന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പും കു​ടും​ബ​വും താ​മ​സി​ക്കു​ക ഐ​ടി​സി മൗ​ര്യ ഹോ​ട്ട​ലി​ലെ ഗ്രാ​ൻ​ഡ് പ്ര​സി​ഡ​ൻ​ഷ്യ​ൽ സ്യൂ​ട്ടി​ലാ​യി​രി​ക്കും. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണ് ഈ ​സ്യൂ​ട്ടി​ന്‍റെ ഒ​രു ദി​വ​സ​ത്തെ വാ​ട​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.