ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ഇതാ..
Friday, January 8, 2021 3:58 PM IST
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് എന്ന് നേട്ടം സ്വന്തമാക്കി ജപ്പാൻ. 2020-ല്‍ പുറത്തിറങ്ങിയ ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സിന്റെ കണക്കുകള്‍ പ്രകാരമാണ് ജപ്പാൻ ഒന്നാം സ്ഥാനം നേടിയത്. 191 രാജ്യങ്ങളിൽ വീസ ഫ്രീ/വീസ ഓൺ അറൈവൽ സൗകര്യമുള്ളതാണ് ജപ്പാന്റെ പാസ്പോർട്ട്.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഡാറ്റ പ്രകാരമാണ് ഹെൻലി പാസ്പോർട്ട് ഇൻഡക്സ് തയാറാക്കിയിരിക്കുന്നത്. മുൻകൂട്ടിയുള്ള വിസ കൂടാതെ പാസ്പോർട്ട് മാത്രം ഉപയോഗിച്ച് കൂടുതൽ രാജ്യങ്ങളിൽ പ്രവേശിക്കാനുള്ള അനുമതി അടിസ്ഥാനമാക്കിയാണ് പാസ്പോർട്ടിന്റെ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്.
രണ്ടാം സ്ഥാനത്ത് സിംഗപ്പൂരാണുള്ളത്. മൂന്നാമത് ജര്‍മനിയും സൗത്ത് കൊറിയയുമാണുള്ളത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തലപ്പത്തു നിന്നിരുന്ന ബ്രിട്ടനും അമേരിക്കയും റാങ്കിംഗില്‍ ഏറെ പിന്നിലാണ്. പട്ടികയിൽ 84-ാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ മുൻകൂർ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് 58 രാജ്യങ്ങളില്‍ മാത്രമേ സന്ദര്‍ശിക്കാനാകൂ. ലോകത്തിലെ ഏറ്റവും ദുര്‍ബലമായ പാസ്പോര്‍ട്ട് എന്ന പദവി അഫ്ഗാനിസ്ഥാനാണ്. പട്ടികയില്‍ 107-ാം സ്ഥാനത്താണ് രാജ്യം.