ഐ​ഫോ​ണ്‍ വാങ്ങാൻ കു​തി​ര​പ്പു​റ​ത്തും വരും
ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്ത ആ​​​​പ്പി​​​​ൾ ഐ​​​​ഫോ​​​​ണ്‍ എ​​ക്സ് സ്വ​​​​ന്ത​​​​മാ​​​​ക്കാ​​​​ൻ കു​​​​തി​​​​ര​​​​പ്പു​​​​റ​​​​മേ​​​​റി യു​​​​വാ​​​​വ്. താ​​​​നെ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മ​​​​ഹേ​​​​ഷ് പ​​​​ലി​​​​വാ​​​​ൽ ആ​​​​ണ് ഐ​​ഫോ​​ണി​​ന്‍റെ സ്പെ​​ഷ​​ൽ എ​​ഡി​​ഷ​​ൻ വാ​​ങ്ങാ​​ൻ കു​​​​തി​​​​ര​​യെ വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത​​ത്. "ഞാ​​​​ൻ ഐ​​​​ഫോ​​​​ണ്‍ ​​ഇ​​​​ഷ്ടപെ​​​​ടു​​​​ന്നു' എ​​​​ന്നെ​​​​ഴു​​​​തി​​​​യ പ്ല​​​​ക്കാ​​​​ർ​​​​ഡും കൈ​​​​യി​​​​ലേ​​​​ന്തി​​​​യാ​​​​യി​​​​രു​​​​ന്നു മ​​​​ഹേ​​​​ഷി​​​​ന്‍റെ കു​​​​തി​​​​രസ​​​​വാ​​​​രി.

രാ​​​​ജ​​​​കീ​​​​യ പ്രൗ​​​​ഢി​​​​യി​​​​ൽ ആ​​​​പ്പി​​​​ൾ ഒൗ​​​​ട്ട്‌​​ലെ​​​​റ്റി​​​​നു മു​​ന്നി​​​​ലെ​​​​ത്തി​​​​യ യു​​​​വാ​​​​വി​​​​നെ​​​​ക്ക​​​​ണ്ട് എെ​​​​ഫോ​​​​ണ്‍ വാ​​ങ്ങാ​​നെ​​​​ത്തി​​​​യ മ​​​​റ്റു​​​​ള്ള​​​​വ​​​​ർ അ​​ന്പ​​​​ര​​​​ന്നെ​​​​ങ്കി​​​​ലും കൈ​​​​യി​​​​ലെ പ്ല​​​​ക്കാ​​​​ർ​​​​ഡ് ക​​​​ണ്ട​​​​തോ​​​​ടെ കാ​​​​ര്യ​​​​ങ്ങ​​​​ൾ ബോ​​​​ധ്യ​​​​മാ​​​​യി. കു​​​​തി​​​​ര​​​​പ്പു​​​​റ​​​​ത്തു​​​​നി​​​​ന്ന് ഇ​​​​റ​​​​ങ്ങാ​​​​തെ​​​​ത​​​​ന്നെ​​​​യാ​​​​ണ് മ​​​​ഹേ​​​​ഷ് ഐ​​​​ഫോ​​​​ണ്‍ കൈ​​​​പ്പ​​​​റ്റി​​​​യ​​​​തും. മഹേഷിന്‍റെ യാത്രയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.ആ​​​​പ്പി​​​​ളി​​​​ന്‍റെ പ​​​​ത്താം​​ വാ​​​​ർ​​​​ഷി​​​​കം പ്ര​​​​മാ​​​​ണി​​​​ച്ച് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ ഐ​​​​ഫോ​​​​ണി​​​​ന്‍റെ ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ത​​​​ര​​​​ണം ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ഫോ​​​​ണ്‍ ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ ഒൗ​​​​ട്ട്‌​​ലെ​​​​റ്റു​​​​ക​​​​ൾ​​​​ക്കു​​ മു​​​​ന്പി​​​​ൽ ക്യു ​​​​നി​​​​ൽ​​​​ക്കു​​​​ന്ന കാ​​​​ഴ്ച പ​​​​ല സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ലും ദൃ​​​​ശ്യ​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.