ചന്ദ്രനിൽ കാലുകുത്തിയതിന്‍റെ സ്മാരകഫലകം ലേലത്തിൽ വിറ്റു
Tuesday, November 6, 2018 9:34 AM IST
മ​നു​ഷ്യ​ൻ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ കാ​ലു​കു​ത്തി​യ​തി​ന്‍റെ സ്മാ​ര​ക​ഫ​ല​കം ലേ​ല​ത്തി​ൽ വി​റ്റു. നീ​ൽ ആം​സ്ട്രോ​ങ്ങി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ള്ള ഫ​ല​കം 4.68 ല​ക്ഷം ഡോ​ള​റി​നാ​ണ് (ഏ​ക​ദേ​ശം 3.41 കോ​ടി രൂ​പ) വി​റ്റ​ത്. ഇ​തി​നൊ​പ്പം ച​ന്ദ്ര​നി​ലേ​ക്കു കൊ​ണ്ടു​പോ​യ യു​എ​സ് പ​താ​ക​യും 2.75 ല​ക്ഷം ഡോ​ള​റി​നു ലേ​ലം ചെ​യ്തു.

1969 ജൂ​ലൈ 20-നാ​ണ് മ​നു​ഷ്യ​ർ ആ​ദ്യ​മാ​യി ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങി​യ​ത്. ച​ന്ദ്ര​നി​ലി​റ​ങ്ങി​യ അ​പ്പോ​ളോ 11-ന്‍റെ രൂ​പം സ്റ്റീ​ലി​ൽ ആ​ലേ​ഖ​നം ചെ​യ്ത​താ​ണു ഫ​ല​കം. ചാ​ന്ദ്ര​ദൗ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 2000 ത്തി​ലേ​റെ വ​സ്തു​ക്ക​ൾ ആം​സ്ട്രോ​ങ്ങി​ന്‍റെ പ​ക്ക​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.