"മങ്കി ഹേയ്സ്റ്റ്’; ആപ്പിള് മോഷ്ടിക്കുന്ന ഒരുസംഘം കുരങ്ങൻമാര്‍
Friday, January 13, 2023 2:55 PM IST
ആഹാരത്തിന് വേണ്ടിയാണല്ലൊ ജീവിക്കുന്നത് എന്നു ചിലര്‍ തമാശയായും ചിലര്‍ തത്വമായും പറയാറുണ്ടല്ലൊ. എന്നാലത് മനുഷ്യര്‍ക്ക് മാത്രമല്ലല്ലൊ ബാധകമാവുക.
ഇത്തരം കാര്യത്തെ സാധൂകരിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലിപ്പോള്‍ വൈറല്‍. മൃഗങ്ങളുടെ രസകരമായ കാര്യങ്ങള്‍ പങ്കുവയ്ക്കാറുള്ള ട്വിറ്റര്‍ പേജായ ബ്യൂട്ടന്‍ഗെബീഡിയന്‍ പങ്കുവച്ച വീഡിയോയില്‍ കുറേ കുരങ്ങന്‍മാര്‍ ആപ്പിള്‍ മോഷ്ടിക്കുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ റോഡരികിലായി കുറേ ആപ്പിള്‍ കുട്ടകള്‍ കാണാം. അവയില്‍ നിറയെ ആപ്പിളുകളാണ്. എവിടെ നിന്നോ എത്തിയ ഒരുപറ്റം കുരങ്ങന്‍മാര്‍ ഈ ആപ്പിളുകള്‍ കൈക്കലാക്കുകയാണ്.
ഏതായാലും ഈ മോഷണം നെറ്റിസണും ബോധിച്ചു. ഇത് മണി ഹേയ്സ്റ്റിന്‍റെ സ്വദേശി പതിപ്പ് എന്നാണൊരു കമന്‍റ്.