മൊബൈൽ ഫോണ്‍ മോഷ്ടിച്ചുവെന്ന് സംശയം; യുവാവിന് പോലീസിന്റെ ക്രൂരമർദ്ദനം
Friday, January 10, 2020 1:02 PM IST
മോഷണക്കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ ക്രൂരമായി മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഡിയോറിയയിലെ മാഹെൻ ഗ്രാമത്തിലാണ് സംഭവം. മൊബൈൽ ഫോണ്‍ മോഷ്ടിച്ചു എന്ന സംശയത്തെ തുടർന്ന് സുമിത് ഗോസ്വാമി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച സുമിതിനെ ബെൽറ്റ് കൊണ്ട് ക്രൂരമായി അടിക്കുകയും മുഖത്ത് ഷൂ ചവിട്ടി നിൽക്കുകയും രണ്ടു കാലുകളിലും പിടിച്ച് മതിലിനോട് ചേർത്ത് പിടിച്ച് നിർത്തിയതിന് ശേഷം മർദ്ദിക്കുകയുമായിരുന്നു.
വളരെ ക്രൂരമായ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ സുമിതിനെ മർദ്ദിച്ച മൂന്ന് പോലീസ് കോണ്‍സ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു. ഇവർക്കെതിരെ എഫ്ഐആർ രജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.