"ഇപ്പോള്‍ നിലംപരിശായേനെ'; ഓസ്കര് പ്രഖ്യാപനത്തിനിടെ സംഭവിച്ചത് കാണാം
Monday, March 13, 2023 2:14 PM IST
ലോകമെമ്പാടുമുള്ളവര്‍ കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുന്ന ഒന്നാണല്ലൊ ഓസ്കര് പ്രഖ്യാപനം. സാധാരണയായി സന്തോഷം അല്ലെങ്കില്‍ സന്തോഷക്കണ്ണീരിനൊക്കെയെ ഈ വേദി സാക്ഷ്യംവഹിക്കാറുള്ളു.
ചിലപ്പോഴൊക്കെ മാത്രമാണ് വേറിട്ട സംഭവങ്ങള്‍ക്ക് ഇവിടം വേദിയാവുക. അത്തരത്തിലൊന്നു 95 -ാ മത് ഓസ്കര് വേദിയില്‍ സംഭവിച്ചിരുന്നു. വിഷ്വല്‍ ഇഫക്റ്റിനുള്ള ഓസ്കര് പ്രഖ്യാപിക്കാന്‍ അമേരിക്കന്‍ നടിയും സംവിധായികയുമായ എലിസബത്ത് ബാങ്ക്സ് എത്തിയപ്പോഴാണ് സംഭവം.
എലിസബത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് കൊക്കെയ്ന്‍ ബിയര്‍. അതിനാല്‍ത്തന്നെ ഇവര്‍ വേദിയിലേക്ക് വന്നപ്പോള്‍ കരടിയുടെ രൂപം ധരിച്ച ഒരാളും പിന്നാലെ എത്തുകയുണ്ടായി.
ഒരു നീളന്‍ കുപ്പായമായിരുന്നു എലിസബത്ത് ധരിച്ചിരുന്നത്. ഈ "പിന് നടത്തത്തിനിടെ' നമ്മുടെ കരടിക്കുട്ടന് എലിസബത്തിന്റെ വസ്ത്രത്തില്‍ ഒന്ന് ചവട്ടുകയുണ്ടയി. തത്ഫലമായി അവര്‍ വീഴാനായി തുടങ്ങി. ഭാഗ്യവശാല്‍ വീണില്ല.
ഓസ്കര് പ്രഖ്യാപനത്തിനിടെ എലിസബത്ത് കരടി തന്നെ വീഴ്ത്താന്‍ തുടങ്ങിയത് പരാമര്‍ശിച്ചു. ഏതായാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. നിരവധി കമന്റുകൾ ലഭിക്കുകയുമുണ്ടായി. "ആന്‍ഡ് ദി ഓസ്കര് വീഴ്ച... ഓ നഷ്ടമായി' എന്നാണൊരാള്‍ കുറിച്ചത്.