ചീ​ട്ട് ക​ളി​ക്ക​ണം; 45 ഡി​ഗ്രി ചൂ​ടി​ല്‍ വാ​യി​ല്‍ ടേ​പ്പ് ഒ​ട്ടി​ച്ച് കാ​റി​ല്‍ നാ​യ​യെ പൂ​ട്ടി ഉ​ട​മ
Saturday, February 25, 2023 3:33 PM IST
മ​നു​ഷ്യ​ര്‍ പ​ല​ത​രം മൃ​ഗ​ങ്ങ​ളെ വ​ള​ര്‍​ത്താ​റു​ണ്ട​ല്ലൊ. ചി​ല​ര്‍ പൂ​ച്ച​ക​ളെ​യും കോ​ഴി​ക​ളെ​യു​മൊ​ക്കെ വ​ള​ര്‍​ത്തു​മ്പോ​ള്‍ ഒ​ട്ടു​മി​ക്ക​വ​രും വ​ള​ര്‍​ത്തുന്ന ഒ​ന്നാ​ണ് നാ​യ​ക​ള്‍. മ​നു​ഷ്യ​നു​മാ​യി ഇ​ത്ര ഇ​ണ​ങ്ങു​ന്ന മൃ​ഗം വേ​റെ​യി​ല്ല.

ത​ങ്ങ​ളു​ടെ യ​ജ​മാ​ന​നോ​ടു​ള്ള നാ​യ​ക​ളു​ടെ സ്‌​നേ​ഹം ഏ​റെ പ്ര​ശ​സ്ത​മാ​ണ​ല്ലൊ. എ​ന്നാ​ല്‍ മ​നു​ഷ്യ​ര്‍​ക്ക് തി​രി​ച്ച​ങ്ങ​നെ ആ​ക​ണ​മെ​ന്നി​ല്ല. അ​തി​ന്‍റെ ഒ​രു​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞി​ടെ അ​മേ​രി​ക്ക​യി​ല്‍ സം​ഭ​വി​ച്ച​ത്.

യു​എ​സി​ലെ ലാ​സ് വെ​ഗാ​സി​ല്‍ മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള ഒ​രു നാ​യ​യെ അ​തി​ന്‍റെ ഉ​ട​മ കാ​റി​ല്‍ പൂ​ട്ടി​യി​ടു​ക ഉ​ണ്ടാ​യി. അ​തും 45 ഡി​ഗ്രി ചൂ​ടു​ള്ള സ​മ​യ​ത്താ​ണ് ഇ​യാ​ള്‍ ഹ​സ്‌​കി ഇ​ന​ത്തി​ലു​ള്ള നാ​യ​യെ ഇ​ത്ത​ര​ത്തി​ല്‍ ഉ​പേക്ഷി​ച്ച​ത്. പോ​രാ​ഞ്ഞി​ട്ട് നാ​യ​യു​ടെ വാ​യി​ല്‍ ടേ​പ്പ് ഒ​ട്ടി​ക്കു​ക​യും ചെ​യ്തു ഇയാ​ള്‍.

കാ​സി​നോ​യി​ല്‍ ചൂ​താ​ട്ടം ന​ട​ത്തു​ന്ന​തി​നാ​യി പോ​കാ​നാ​ണ് ഇ​യാ​ള്‍ ഇ​ത്ത​ര​മൊ​രു ക്രൂ​ര​ത ചെ​യ്ത​ത്. ഏ​താ​യാ​ലും നാ​യ​യു​ടെ ദ​യ​നീ​യാ​വ​സ്ഥ ക​ണ്ട നാ​ട്ടു​കാ​ര്‍ ലാ​സ് വെ​ഗാ​സ് മെ​ട്രോ​പൊ​ളി​റ്റ​ന്‍ പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ട്ടു.

സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​റി​ന്‍റെ സ​ണ്‍​റൂ​ഫി​ലൂ​ടെ നാ​യ​യെ ര​ക്ഷ​പ്പെ​ടു​ത്തി. ഏ​റെ അ​വ​ശ​നാ​യ നാ​യ​യ്ക്ക് അ​വ​ര്‍ വെ​ള്ള​വും ഭ​ക്ഷ​ണ​വും ന​ല്‍​കി. ഏ​താ​യാ​ലും നാ​യ​യു​ടെ ഉ​ട​മ റൗ​ള്‍ കാ​ര്‍​ബ​ജ​ലി​നെ​തി​നെ പോ​ലീ​സ് കേ​സെ​ടു​ത്തു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ട​ന​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.

നി​ല​വി​ല്‍ കേ​സ് നേ​രി​ടു​ക​യാ​ണി​യാ​ള്‍. നാ​യ​യ്ക്ക് പു​തി​യൊ​രു ഉ​ട​മ​യെ ല​ഭി​ച്ചു. നാ​യ​യി​പ്പോ​ള്‍ ഏ​റെ സ​ന്തോ​ഷ​മാ​യി ഇ​രി​ക്കു​ന്നു എ​ന്ന​ത് നെ​റ്റി​സ​ണും ആ​ന​ന്ദം ന​ല്‍​കു​ന്നു​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.