ഡാൻസ് ചെയ്തും പുഷ് അപ് എടുത്തും രാഹുൽ; വൈറലായി വീഡിയോ
Monday, March 1, 2021 5:54 PM IST
വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. കന്യാകുമാരി ജില്ലയിലെ മുളകുമൂട് സെന്റ് ജോസഫ്സ് മെട്രിക്കുലേഷന്‍ ഹയല്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് രാഹുല്‍ ഗാന്ധി നൃത്തം ചെയ്തത്. വേദിയില്‍ കൈകള്‍ കോര്‍ത്ത് വിദ്യാര്‍ഥികള്‍ക്കും ചില നേതാക്കള്‍ക്കള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നത്.
വിദ്യാര്‍ഥികള്‍ക്കൊപ്പം രാഹുല്‍ ഗാന്ധിയും പുഷ് അപ് എടുക്കുകയും ചെറിയ അഭ്യാസപ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. പത്താം ക്ലാസ് വിദ്യാർഥിനിയും ജൂഡോ താരവുമായ മെറോലിൻ ഷെനിഗക്കൊപ്പമാണ് പുഷ് അപ് എടുത്തത്. വിദ്യാര്‍ഥികളുമായി അദ്ദേഹം ആശയവിനിമയവും നടത്തി.
കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിൽ കടലില്‍ പോയതും കടലിൽ ചാടിയതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ രാഷ്ട്രീയ പൊതുയോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കുകയാണ്.