ഓ​ർ മ​ത്സ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ തീ​ര​ത്ത​ടി​യു​ന്നു; ഞെട്ടലോടെ ലോകം
Wednesday, February 6, 2019 3:00 PM IST
ഓ​ർ മ​ത്സ്യ​ങ്ങ​ൾ വ​ൻ​തോ​തി​ൽ തീ​ര​ത്ത​ടി​യു​ന്നു, ലോ​ക​ത്തെ ഭ​യ​പ്പെ​ടു​ത്താ​ൻ മ​റ്റൊ​രു ഭൂ​ക​ന്പം എ​ത്തു​ന്ന​തി​ന്‍റെ സൂ​ച​ന​യെ​ന്ന് ജ​പ്പാ​ൻ​കാ​ർ, ഓ​ർ മ​ത്സ്യം ക​ര​യ്ക്ക​ടി​യു​ന്പോ​ഴെ​ല്ലാം ലോ​കം ഞെ​ട്ടി​യി​ട്ടു​ണ്ട്, സൂ​ക്ഷി​ക്ക​ണം.

ഉ​ൾ​ക്ക​ട​ലി​ൽ കാ​ണ​പ്പെ​ടു​ന്ന ഓ​ർ മ​ത്സ്യ​ങ്ങ​ൾ തീ​ര​ത്ത​ടി​ഞ്ഞ​തി​ൽ ജ​പ്പാ​ൻ​കാ​ർ​ക്ക് ആ​ശ​ങ്ക. പൊ​തു​വേ ഭൂ​ക​ന്പ ഭീ​ഷ​ണി​യാ​ൽ വ​ല​യു​ന്ന ജ​പ്പാ​ൻ​കാ​ർ​ക്ക് മീ​നു​ക​ളു​ടെ വ​ര​വ് ദു​ര​ന്ത​ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ്. ഭൂ​ക​ന്പ​ത്തി​ന് മു​ന്നോ​ടി​യാ​യി ഓ​ർ മീ​നു​ക​ൾ തീ​ര​ത്ത​ടി​യു​മെ​ന്നാ​ണ് ജ​പ്പാ​ൻ​കാ​രു​ടെ വി​ശ്വാ​സം.

ജ​പ്പാ​ൻ​കാ​രു​ടെ വി​ശ്വാ​സ​ത്തി​ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​വു​ക​ളി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​രു​ടെ വി​ശ്വാ​സം ബ​ല​പ്പെ​ടാ​ൻ കാ​ര​ണം 2011 ൽ ​ഫു​കു​ഷി​മ​യി​ലു​ണ്ടാ​യ ഭൂ​ക​ന്പ​മാ​ണ്. 20,000 ത്തി​ലേ​റെ​പ്പേ​രു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച ഫു​കു​ഷി​മ ദു​ര​ന്ത​ത്തി​ന് മു​ന്പ് ഒ​രു ഡ​സ​നോ​ളം ഓ​ർ മ​ത്സ്യ​ങ്ങ​ൾ തീ​ര​ത്ത​ടി​ഞ്ഞി​രു​ന്നു.




ജാ​പ്പ​നീ​സ് ഭാ​ഷ​യി​ൽ ​റ്യു​ഗു നോ ​സു​കാ​യി എ​ന്നാ​ൽ ക​ട​ൽ​ദൈ​വ​ത്തി​ന്‍റെ കൊ​ട്ടാ​ര​ത്തി​ലെ ദൂ​ത​ൻ എ​ന്നാ​ണ് അ​ർ​ഥം. ക​ട​ലി​ൽ ഭൂ​ക​ന്പ​മു​ണ്ടാ​കു​ന്പോ​ൾ അ​ത് മു​ന്ന​റി​യി​പ്പു​മാ​യി ത​നി​യെ ജ​പ്പാ​ൻ​തീ​ര​ത്ത് വ​ന്ന​ടി​യും എ​ന്നാ​ണ് വി​ശ്വാ​സം. വെ​ള്ളി​നി​റ​ത്തി​ൽ തി​ള​ങ്ങു​ന്ന തൊ​ലി​യു​ള്ള ഈ ​മ​ത്സ്യ​ത്തി​ന് 11 മീ​റ്റ​ർ വ​രെ നീ​ള​മു​ണ്ടാ​കും.

മൂ​ന്നു ത​ര​ക്കാ​രു​ണ്ട് ഓ​ർ​മ​ത്സ്യ​ങ്ങ​ളി​ൽ. അ​തി​ൽ വ​ലി​യ ഇ​ന​മാ​ണ് ദു​ര​ന്ത ദൂ​ത​ൻ. ഓ​ർ​മ​ത്സ്യ​ങ്ങ​ൾ ഉ​ൾ​ക്ക​ട​ലി​ലാ​ണ് വ​സി​ക്കു​ന്ന​ത്. ഇ​വ തീ​ര​ത്തെ​ത്തു​ന്ന​ത് അ​സാ​ധാ​ര​ണ​മാ​ണ്. ഭൂ​ക​ന്പ​സാ​ധ്യ​ത​യ്ക്കൊ​ന്നും ശാ​സ്ത്രീ​യ അ​ടി​ത്ത​റ ഇ​ല്ലെ​ങ്കി​ലും ചി​ല​പ്പോ​ൾ ആ​ഗോ​ള താ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​റ്റ​ങ്ങ​ളാ​വാം ഇ​വ തീ​ര​ത്ത​ടി​ഞ്ഞ​തി​ന് കാ​ര​മെ​ന്ന് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.