തീ​ര​ക്ക​ട​ലി​ൽ ചെ​റു​വ​ഞ്ചി​യി​ൽ മ​ത്സ്യ​ബ​ന്ധനം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ല​യി​ൽ അ​പൂ​ർ​വ​യി​നം മ​ത്സ്യം കു​ടു​ങ്ങി.

ജ​ല്ലി ഫി​ഷ് പോ​ലെ തോ​ന്നി​ക്കു​ന്ന ഈ ​മ​ത്സ്യ​ത്തി​നു ഇ​ളം ചു​വ​പ്പ് നി​റ​മാ​ണ്. ക​ടും ചു​വ​പ്പു​ള്ള ചി​റ​കു​ക​ളി​ൽ ഇ​ട​ക്കി​ടെ വെ​ളു​ത്ത വ​ര​ക​ളു​ണ്ട്. ഉ​ദേ​ശം ആ​റ് ഇ​ഞ്ച് നീ​ളം വ​രും. പ​ര​ന്നി​ട്ടാ​ണ്. ഇന്നു രാ​വി​ലെ കു​ഴു​പ്പി​ള്ളി ബീ​ച്ചി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​യ​വ​ർ​ക്കാണ് നീ​ട്ടു വ​ല​യി​ലാ​ണ് മ​ത്സ്യം കു​ടു​ങ്ങി​യ​ത്.


ഇ​തി​നു മു​മ്പ് ഇ​ത്ത​രം മ​ത്സ്യം ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ഒ​രു പാ​ത്ര​ത്തി​ൽ ക​ട​ൽ വെ​ള്ളം നി​റ​ച്ച് ഈ ​അ​പൂ​ർ​വ മ​ത്സ്യ​ത്തെ ഇ​വ​ർ ജീ​വ​നോ​ടെ അ​തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കുക​യാ​ണ്. വിദഗ്ധ സംഘത്തിനു കൈമാറി ഏത് ഇനം മത്സ്യമാണെന്നു കണ്ടെത്താനാണ് മത്സ്യത്തൊഴിലാളികളുടെ ശ്രമം.