ബാക്‌ടീരിയ സോളാർ പാനലുമായി ശാസ്ത്രജ്ഞർ
ബാ​​​ക്ടീ​​​രി​​​യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്താ​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സോ​​​ളാ​​​ർ പാ​​​ന​​​ലു​​​മാ​​​യി ശാ​​​സ്ത്ര​​​ജ്ഞ​​​ർ. ബ്രിട്ടീ​​​ഷ് കൊ​​​ളം​​​ബി​​​യ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണു ക​​​ണ്ടെ​​​ത്ത​​​ലി​​​നു പി​​​ന്നി​​​ൽ. ഇ​​​ന്ത്യ​​​ൻ‌ വം​​​ശ​​​ജ​​​നാ‍യ പ്ര​​​ഫ​​​സ​​​ർ വി​​​ക്ര​​​മാ​​​ദി​​​ത്യ യാ​​​ദ​​​വും ഈ ​​​സം​​​ഘ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​നേ​​​കം ബാ​​​ക്ടീ​​​രി​​​യ​​​ക​​​ൾ അ​​​ട​​​ങ്ങി​​​യ സോ​​​ളാ​​​ർ സെ​​​ല്ലു​​​ക​​​ളാ​​​ണ് ബ​​​യോ​​​ജ​​​നി​​​ക് സോ​​​ളാ​​​ർ പാ​​​ന​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന ഘ​​​ട​​​കം.

സൂ​​​ര്യപ്ര​​​കാ​​​ശം വൈ​​​ദ്യു​​​തോ​​​ർ​​​ജ​​​മാ​​​ക്കി മാ​​​റ്റു​​​ന്ന​​​ത് സെ​​​ല്ലി​​​ലു​​​ള്ള ബാ​​​ക്ടീ​​​രിയ​​​ക​​​ളാ​​​ണ്. മേ​​​ഘാ​​​വൃ​​​ത​​​മാ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ​​​പ്പോ​​​ലും വ​​​ൻ​​​തോ​​​തി​​​ൽ വൈ​​​ദ്യ​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ ത​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ ബ​​​യോ​​​ജ​​​നി​​​ക് സോ​​​ളാ​​​ർ​ പാ​​​ന​​​ലി​​​നു ക​​​ഴി​​​യു​​​മെ​​​ന്നും സ​​​സ്യ​​​ങ്ങ​​​ളി​​​ലെ പ്ര​​​കാ​​​ശ​ സം​​​സ്ലേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മെ​​​ന്നും പ്ര​​​ഫ​​​സ​​​ർ വി​​​ക്ര​​​മാ​​​ദി​​​ത്യ യാ​​​ദ​​​വ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.