മണിക്കൂറിൽ 320 കിലോമീറ്റർ വേഗം; പാക്കിസ്ഥാന്റെ ദേശീയപക്ഷി നീലഗിരി മലനിരകളിൽ
Saturday, June 1, 2019 11:16 AM IST
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരകളിൽ എത്തി. ബെർഗിൻ ഫാൽക്കൻ കുടുംബത്തിൽപ്പെട്ട ഷാഹിൻ ഫാൽക്കണിന്റെ എണ്ണം നീലഗിരി മലനിരകളിൽ വർധിച്ചുവരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
പാക്കിസ്ഥാന്റെ പാരന്പര്യ ദേശീയ പക്ഷിയാണ് ഷാഹിൻ ഫാൽക്കൻ. ലോകത്ത് ഏറ്റവും വേഗത്തിൽ പറക്കുന്നവയാണിതെന്നു ഷാഹിൻ ഫാൽക്കനെക്കുറിച്ച് പഠനം നടത്തുന്ന, ഇവയുടെ അപൂർവ ചിത്രങ്ങൾ എടുത്ത, സന്താന രാമൻ പറഞ്ഞു.
വിന്റർ വിസിറ്റർ എന്നും ഇവയെ വിളിക്കാറുണ്ട്. തണുപ്പുകാലത്തു വാസസ്ഥലം മാറുന്ന പക്ഷിയാണിത്. നീലഗിരിയിൽ 2013 മുതൽ 2017 വരെ നടത്തിയ പഠനത്തിൽ ഇവയുടെ എട്ടു കൂടുകൾ കണ്ടെത്തി. ഇവിടെ 25 മുതൽ 30 വരെ പക്ഷികൾ ഉള്ളതായും കണ്ടെത്തി. അന്തരീക്ഷ ഉൗഷ്മാവ് കുറഞ്ഞ കൊക്കകൾ, മലഞ്ചെരിവുകൾ, പാറക്കെട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവകളെ കാണുന്നത്.