മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി; സ്പൈഡർമാനെ കണ്ടെത്തിയെന്ന് സോഷ്യൽമീഡിയ
Friday, July 19, 2019 12:14 PM IST
മനുഷ്യന്റെ മുഖവുമായി സാദൃശ്യമുള്ള ചിലന്തി സോഷ്യൽമീഡിയയിൽ അമ്പരപ്പ് സൃഷ്ടിക്കുന്നു. ചൈനയിലെ ഹുനാൻ പ്രവശ്യയിലെ യുവവാനിജിയാംഗ് നഗരത്തിലെ ഒരു മരത്തിനു മുകളിൽ നിന്നുമാണ് ഈ ചിലന്തിയെ കണ്ടെത്തിയ
ചിലന്തിയുടെ പുറം ഭാഗത്തുള്ള ചില പാടുകളാണ് മനുഷ്യന്റെ മുഖം പോലെ തോന്നിക്കുന്നത്. രണ്ട് കണ്ണുകളും വായയും പോലെയുള്ള പാടുകൾ പുറം ഭാഗത്ത് വ്യക്തമാണ്. പീപ്പിൾസ് ഡെയിലിയാണ് ആദ്യം ഷെയർ ചെയ്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.