വി​മാ​ന​യാ​ത്ര​ക്കി​ടെ പഴ്സ് ന​ഷ്ട​പ്പെ​ട്ടു; തി​രി​കെ കിട്ടിയപ്പോ​ൾ കൂ​ടു​ത​ൽ പ​ണം
Wednesday, November 28, 2018 10:55 AM IST
വി​മാ​ന​യാ​ത്ര​ക്കി​ടെ ന​ഷ്ട​പ്പെ​ട്ടു പോ​യ പേ​ഴ്സ് തി​രി​കെ ല​ഭി​ച്ച​പ്പോ​ൾ പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത് ന​ഷ്ട​പ്പെ​ട്ട സ​മ​യ​ത്തു​ണ്ടാ​യി​രു​ന്ന​തി​ലും കൂ​ടു​ത​ൽ പ​ണം. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​നാ​യാ​ണ് ഹ​ണ്ട​ർ ഷാ​മ​ത്ത് എ​ന്ന​യാ​ൾ അ​മേ​രി​ക്ക​യി​ലെ ഒ​മാ​ഹ​യി​ൽ നി​ന്നും ലാ​സ് വെ​ഗാ​സി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഇ​വി​ടെ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ പേ​ഴ്സ് ന​ഷ്ട​മാ​യ വി​വ​രം അ​റി​ഞ്ഞ​ത്.

പ​ണ​മാ​യി 60 ഡോ​ള​റും 400 ഡോ​ള​റി​ന്‍റെ ചെ​ക്കും ബാ​ങ്ക് കാ​ർ​ഡും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡു​മാ​യി​രു​ന്നു പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന​ത്. വി​മാ​ന​യാ​ത്ര​ക്കി​ടെ​യാ​കാം ത​ന്‍റെ പേ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വി​ശ്വ​സി​ച്ച അ​ദ്ദേ​ഹം ഉ​ട​ൻ ത​ന്നെ വി​മാ​ന ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

ഇ​നി ഒ​രി​ക്ക​ലും പേ​ഴ്സ് തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് ക​രു​തി ഇ​ദ്ദേ​ഹം സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് തി​രി​കെ മ​ട​ങ്ങു​വാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യെ​ങ്കി​ലും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കൈ​വ​ശ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​ട​ക്ക​യാ​ത്ര സാ​ധ്യ​മാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ കാ​ര്യ​ങ്ങ​ൾ അ​റി​യി​ച്ച​പ്പോ​ൾ അ​വ​ർ തി​രി​കെ പോ​കു​വാ​നു​ള്ള അ​നു​മ​തി ഹ​ണ്ട​റി​നു നൽകി. തി​രി​കെ വീ​ട്ടി​ൽ എ​ത്തി ഒ​രാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ ഹ​ണ്ട​റി​നെ തേ​ടി ഒ​രു കൊ​റി​യ​ർ എ​ത്തി.

അ​തി​ലെ കു​റി​പ്പ് ഇ​പ്ര​കാ​ര​മാ​യി​രു​ന്നു. "ഹ​ണ്ട​ർ, ഈ ​പേ​ഴ്സ് ഒ​മാ​ഹ​യി​ൽ നി​ന്നും ഡെ​ൻ​വെ​റി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ട​യി​ൽ എ​നി​ക്ക് ല​ഭി​ച്ച​താ​ണ്. അ​ത് നി​ങ്ങ​ൾ​ക്ക് തി​രി​കെ ന​ൽ​കു​ന്നു. ഞാ​ൻ കു​റ​ച്ചു കൂ​ടു​ത​ൽ പ​ണം പേ​ഴ്സി​ൽ വ​യ്ക്കു​ന്നു. പേ​ഴ്സ് തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ നി​ങ്ങ​ൾ​ക്ക് ആ​ഘോ​ഷി​ക്കാ​ൻ ഈ ​പ​ണം ഉ​പ​യോ​ഗി​ക്കാം. ന​ന്ദി'.

ഇ​ത് എ​നി​ക്കും എ​ന്‍റെ കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്കും ന​ൽ​കി​യ അ​മ്പ​ര​പ്പ് വ​ള​രെ​യേ​റ ആ​ണെ​ന്ന് ഹ​ണ്ട​ർ പ​റ​ഞ്ഞു. പി​ന്നീ​ട് ഈ ​കു​റി​പ്പി​ന്‍റെ ചി​ത്രം പ​ക​ർ​ത്തി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു. ഇ​നി​യൊ​രി​ക്ക​ലും തി​രി​കെ ല​ഭി​ക്കി​ല്ലെ​ന്ന് ക​രു​തി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ള​ട​ങ്ങി​യ പേ​ഴ്സ് തി​രി​കെ ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഹ​ണ്ട​ർ. മാത്രമല്ല പേഴ്സ് തിരികെ നൽകിയയാളോട് മനസ് നിറഞ്ഞ നന്ദിയും ഹണ്ടർ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.