റണ്‍വേയിൽ തെരുവു നായ്ക്കളുടെ തേർവാഴ്ച; നിലത്തിറക്കാനാവാതെ വിമാനം
Wednesday, August 14, 2019 12:50 PM IST
റണ്‍വേയിൽ തെരുവ് നായ്ക്കളെ കണ്ടതിനെ തുടർന്ന് ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ പൈലറ്റ് വിമാനം തിരികെ പറത്തി. ഗോവയിലെ ദബോലിം വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിൽ നിന്നും വന്ന എയർഇന്ത്യയുടെ വിമാനമാണ് തെരുവ് നായക്കൾ കാരണം ലാൻഡ് ചെയ്യാൻ സാധിക്കാതിരുന്നത്.
വിമാനത്തിന് ലാൻഡ് ചെയ്യാനുള്ള എല്ലാ അനുമതിയും ലഭിച്ചിരുന്നു വിമാനം നിലത്തെത്തുന്നതിന് തൊട്ടുമുൻപാണ് റണ്‍വേയിൽ കൂടി തെരുവ് നായ്ക്കൾ നടക്കുന്നത് പൈലറ്റ് കണ്ടത്. അദ്ദേഹം ഉടൻ തന്നെ ഇത് എയർട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തു.
തിരികെ പറന്ന വിമാനം അന്തരീക്ഷത്തിൽ കൂടി പതിനഞ്ച് മിനിട്ട് വട്ടമിട്ടമിട്ടതിനു ശേഷമാണ് ലാൻഡ് ചെയ്തത്. രാവിലെ മൂന്നിനായിരുന്നു വിമാനം എത്തിയത്. അതുകൊണ്ട് റണ്‍വേ വ്യക്തമായി കാണുവാൻ സാധിച്ചിരുന്നില്ലെന്നാണ് അധികൃതർ നൽകിയ വിശദീകരണം.
വിമാനത്താവളത്തിന്റെ റണ്‍വേയോട് ചേർന്ന് നിരവധി തെരുവ് നായക്കൾ അലയുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.