തോ​ളി​ൽ കൈ​യി​ട്ട​ത് ഇ​ഷ്ട​പ്പെ​ട്ടി​ല്ല; വി​ദ്യാ​ർ​ഥി​യു​ടെ കൈ​ത​ട്ടി​മാ​റ്റി സു​രേ​ഷ് ഗോ​പി
സെ​ൽ​ഫി​യെ​ടു​ക്കാ​ൻ തോ​ളി​ൽ കൈ​യി​ട്ട വി​ദ്യാ​ർ​ഥി​യു​ടെ കൈ​ത​ട്ടി​മാ​റ്റി തൃ​ശൂ​രി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സു​രേ​ഷ് ഗോ​പി. എ​ള​വ​ള്ളി പ​ള്ളി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സു​രേ​ഷ് ഗോ​പി എ​ത്തി​യ​പ്പോ​ൾ കു​ട്ടി​ക​ൾ കൂ​ട്ട​മാ​യി എ​ത്തി. ഇ​വ​രോ​ട് ക്ഷേ​മാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു വി​ദ്യാ​ർ​ഥി സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നാ​യി ബി​ജെ​പി നേ​താ​വി​ന്‍റെ തോ​ളി​ൽ കൈ​വ​ച്ച​ത്. ഇ​തി​ൽ ക്ഷു​ഭി​ത​നാ​യ സു​രേ​ഷ് ഗോ​പി വി​ദ്യാ​ർ​ഥി​യു​ടെ കൈ​ത​ട്ടി​മാ​റ്റി​യ​ശേ​ഷം മു​ന്നോ​ട്ടു​ന​ട​ന്നു.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തു​വ​ന്നു. വി​ദ്യാ​ർ​ഥി​യു​ടെ കൈ ​സു​രേ​ഷ് ഗോ​പി ത​ട്ടി​മാ​റ്റു​ന്ന​തും രൂ​ക്ഷ​മാ​യി വി​ദ്യാ​ർ​ഥി​യെ നോ​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച​ശേ​ഷം ഇ​ത് ആ​ദ്യ​മാ​യ​ല്ല സു​രേ​ഷ് ഗോ​പി വി​വാ​ദ​ത്തി​ൽ പെ​ടു​ന്ന​ത്. എ​ല്ലാ​വ​രു​ടെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് 15 ല​ക്ഷം രൂ​പ വീ​തം ഇ​ടു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​സം​ഗ​ത്തെ കു​റി​ച്ചു പ​റ​യ​വെ, മോ​ദി ഇ​പ്പോ​ത​ന്നെ അ​ങ്ങ് അ​ണ്ണാ​ക്കി​ലേ​ക്ക് ത​ള്ളി ത​രു​മെ​ന്നാ​ണോ ക​രു​തി​യ​തെ​ന്ന് സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.