സ്രാവിന്റെ വായില്‍ നിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്ന യുവതി; ഞെട്ടിക്കുന്ന വീഡിയോ
Saturday, March 18, 2023 3:57 PM IST
നിരവധി അപകടങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിലൂടെ നമുക്ക് കാണാനാകും. എന്നാല്‍ ചിലര്‍ ഭാഗ്യം നിമിത്തം രക്ഷപ്പെടുന്ന കാഴ്ചയും സോഷ്യല്‍ മീഡിയയിലുണ്ട്.
അത്തരത്തിലൊരു ഞെട്ടിക്കുന്ന വീഡിയോയുടെ കാര്യമാണിത്. ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരു യുവതി സ്രാവില്‍ നിന്നും രക്ഷപ്പെടുന്നതാണുള്ളത്.
ദൃശ്യങ്ങളില്‍ സമുദ്രത്തിലെ ഒരു കാഴ്ചയാണ്. ഒരു യുവതി ബോട്ടില്‍ നില്‍ക്കുകയാണ്. അവര്‍ സമുദ്രത്തില്‍ ഇറങ്ങാനുള്ള വേഷവിധാനങ്ങളോടെയാണ് നില്‍ക്കുന്നത്. അറ്റത്ത് എത്തിയ അവര്‍ ചാടാന്‍ തുനിയവെ എന്തോ നിഴയല്‍ വെള്ളത്തില്‍ കണ്ട് പിന്മാറുന്നു.
ആ പിന്മാറ്റം സമയോചിതമായിരുന്നു. കാരണം ഒരു ഭീമന് സ്രാവ് അവരെ വിഴുങ്ങാനായി എത്തിയതായിരുന്നു. ചാടിയിരുന്നെങ്കില്‍ അവര്‍ അതിന് ഇരയായി മാറുമായിരുന്നു.
ഏതായാലും യുവതിയുടെ പാദത്തിന് സമീപംവരെ എത്തിയ സ്രാവ് പിന്നീട് പിന്മാറുകയാണ്. നെറ്റിസണെ ഈ സംഭവം ഞെട്ടിച്ചു. നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചു. "ഭാഗ്യം... മഹാ ഭാഗ്യം' എന്നാണൊരാള്‍ കുറിച്ചത്.