ഇതാണ് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഫോട്ടോ!
Monday, May 14, 2018 1:58 PM IST
ഇ​​​​തു​​​​വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​തി​​​​ൽ​​​​വ​​​​ച്ച് ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ചി​​​​ത്ര​​​​വു​​​​മാ​​​​യി ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘം. 1053.0 ജി​​​​ഗാ പി​​​​ക്സ​​​​ലി​​​​ന്‍റെ മി​​​​ഴി​​​​വു​​​​ള്ള ചി​​​​ത്ര​​​​മാ​​​​ണ് ജീ​​​​ൻ കൂ​​​​പ്പ​​​​ർ നേ​​​​തൃ​​​​ത്വം​​​​കൊ​​​​ടു​​​​ത്ത ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘം ത​​​​യാ​​​​റാ​​​​ക്കി​​​​യ​​​​ത്. വി​​​​വി​​​​ധ ഭ​​​​ക്ഷ്യ​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ചി​​​​ത്ര​​​​മാ​​​​ണി​​​​ത്.



ടെ​​​​റാ പി​​​​ക്സ​​​​ൽ സൈ​​​​സു​​​​ള്ള ചി​​​​ത്ര​​​​ങ്ങ​​​​ൾ പ​​​​ക​​​​ർ​​​​ത്താ​​​​ൻ ശേ​​​​ഷി​​​​യു​​​​ള്ള കാ​​​​മ​​​​റ ലോ​​​​ക​​​​ത്തി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ 6,29,370 ചി​​​​ത്ര​​​​ങ്ങ​​​​ൾ പ്ര​​​​ത്യേ​​​​ക രീ​​​​തി​​​​യി​​​​ൽ സം​​​​യോ​​​​ജി​​​​പ്പി​​​​ച്ചാ​​​​ണ് വ​​​​ലി​​​​യ​​​​ചി​​​​ത്രം യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നാ​​​​യി ഫോ​​​​ട്ടോ​​​​ഗ്രാ​​​​ഫ​​​​ർ​​​​മാ​​​​രു​​​​ടെ സം​​​​ഘം 2,187 മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളാ​​​​ണ് പ​​​​രി​​​​ശ്ര​​​​മി​​​​ച്ച​​​​ത്. അ​​താ​​യ​​ത് മൂ​​ന്നു മാ​​സം തു​​ട​​ർ​​ച്ച​​യാ​​യി എ​​ഡി​​റ്റ് ചെ​​യ്യേണ്ടിവന്നു. ചി​​ത്രം എ​​ഡി​​റ്റ് ചെ​​യ്യു​​ന്ന​​തി​​ന് ഇ​​ട​​വേ​​ള എ​​ടു​​ത്തി​​ട്ടി​​ല്ലെ​​ന്ന പ്ര​​ത്യേ​​ക​​ത​​യു​​മു​​ണ്ട്. ഒ​​രു എ​​ഡി​​റ്റ​​ർ മാ​​റു​​ന്പോ​​ൾ ഉ​​ട​​ൻ പ​​ക​​ര​​മു​​ള്ള എ​​ഡി​​റ്റ​​ർ ജോ​​ലി തു​​ട​​ങ്ങു​​ന്ന രീ​​തി​​യാ​​യി​​രു​​ന്നു പി​​ന്തു​​ട​​ർ​​ന്ന​​ത്.

ഈ ​​​​ചി​​​​ത്രം അ​​​​തി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ മി​​​​ഴി​​​​വോ​​​​ടെ പ്രി​​​​ന്‍റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ങ്കി​​​​ൽ 402 മീ​​​​റ്റ​​​​ർ നീ​​​​ള​​​​മു​​​​ള്ള സ്ട്രി​​പ് വേ​​​​ണ്ടി​​​​വ​​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.