ഇന്ന് റൊട്ടി, നാളെ നിങ്ങൾ..! കൈ ​ക​ഴു​കാ​തെ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ പ​ണി പാ​ളും, ദേ ഇങ്ങനെ..
Thursday, December 26, 2019 7:04 PM IST
വൈ​കു​ന്നേ​രം സ്കൂ​ളി​ൽ നി​ന്നു മ​ട​ങ്ങി​യെ​ത്തി​യാ​ൽ ബാ​ഗും വ​ലി​ച്ചെ​റി​ഞ്ഞ് അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടു​ന്ന​താ​ണ് മി​ക്ക കു​ട്ടി​ക​ളു​ടേ​യും പ​തി​വ്.

സ്കൂ​ൾ വി​ട്ട് വി​ശ​ന്നു വ​ല​ഞ്ഞു വ​രു​ന്ന കു​ട്ടി​ക​ളോ​ട് ആ​ഹാ​ര​ത്തി​നു മു​ൻ​പ് കൈ​ക​ഴു​ക​ണം എ​ന്നു പ​റ​ഞ്ഞാ​ൽ, ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ട് ക​ഴു​കാം എ​ന്ന​താ​വും മി​ക്ക​വ​രു​ടേ​യും മ​റു​പ​ടി. ആ​ഹാ​ര​ത്തി​നു മു​ൻ​പ് കൈ ​ക​ഴു​കി​യി​ല്ലെ​ങ്കി​ൽ എ​ന്തു സം​ഭ​വി​ക്കാ​നാ എ​ന്നു ചോ​ദി​ക്കു​ന്ന​വ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.

എ​ന്നാ​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പ് കൈ ​ക​ഴു​കു​ന്ന​തി​നു​ള്ള പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​ത്ത​രു​ന്ന​താ​ണ് ഡെ​യ്ന റോ​ബ​ർ​ട്ട്സ​ണ്‍ എ​ന്ന അ​ധ്യാ​പി​ക ന​ട​ത്തി​യ പ​രീ​ക്ഷ​ണം. അ​മേ​രി​ക്ക​യി​ലെ ഐ​ഡ​ഹോ ഫാ​ൾ​സി​ലെ ഡി​സ്ക​വ​റി എ​ല​മെ​ന്‍റ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​ണ് ഡെ​യ്ന റോ​ബ​ർ​ട്ട്സ​ണ്‍. സ​ഹ​പ്ര​വ​ർ​ത്ത​ക​നും ബി​ഹേ​വി​യ​റ​ൽ സ്പെ​ഷലി​സ്റ്റു​മാ​യ ജ​രാ​ലി മെ​റ്റ്കാ​ൾ​ഫി​നും അ​വ​രു​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മൊ​പ്പ​മാ​ണ് ഡെ​യ്ന ത​ന്‍റെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.



വി​വി​ധ ക​ഷണ​ങ്ങ​ളാ​യി മു​റി​ച്ചു വ​ച്ച ബ്ര​ഡി​ൽ ഒ​രേ സ​മ​യം തൊ​ടാ​ൻ ഡെ​യ്ന ത​ന്‍റെ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കൈ ​സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ​വ​ർ, ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി​യ​വ​ർ, കൈ ​ക​ഴു​കാ​ത്ത​വ​ർ, ക്ലാ​സ്മു​റി​യി​ലെ ക്രോം​ബു​ക്കി​ൽ ത​ട​വി​യ ബ്ര​ഡ് എ​ന്നി​ങ്ങ​നെ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ് കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നു​പു​റ​മേ ഒ​രു ബ്ര​ഡി​ന്‍റെ ക​ഷ്ണം ആ​രു​ടേ​യും കൈ ​തൊ​ടാ​തെ മാ​റ്റി​വ​യ്ക്കാ​നും ഡെ​യ്ന ശ്ര​ദ്ധി​ച്ചു. ഈ ​അ​ഞ്ച് ക​ഷ്ണ​ങ്ങ​ളും വ്യ​ത്യ​സ്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ പൊ​തി​ഞ്ഞ് മാ​റ്റി​വ​ച്ചു.

ഒ​രു മാ​സ​ത്തി​നു ശേ​ഷം ക​വ​റു​ക​ൾ തു​റ​ന്നു പ​രി​ശോ​ധി​ച്ച​പ്പോ​ൾ കൈ​ക​ഴു​കാ​തെ​യി​രു​ന്ന മ​ടി​യന്മാ​രൊ​ക്കെ ഞെ​ട്ടി. കൈ ​തൊ​ടാ​തെ വ​ച്ച ബ്ര​ഡി​ന്‍റെ ക​ഷ്ണ​ത്തി​ന് യാ​തൊ​രു മാ​റ്റ​വു​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ക്രോം ​ബു​ക്കി​ൽ ത​ട​വി​യ ക​ഷ്ണം, ക​ഴു​കാ​ത്ത കൈ​ക​ളാ​ൽ തൊ​ട്ട ക​ഷ്ണം, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ കൈ​ക​ൾ​കൊ​ണ്ട് തൊ​ട്ട ബ്ര​ഡ് എ​ന്നി​വ​യി​ൽ പൂ​പ്പ​ൽ പി​ടി​ച്ചി​രു​ന്നു. അ​തേ​സ​മ​യം ചൂ​ടു​വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കി​യ കൈ​ക​ൾ കൊ​ണ്ട് തൊ​ട്ട ബ്ര​ഡി​ന്‍റെ ക​ഷ്ണ​ത്തി​നും യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.



ഒ​രു മാ​സം നീ​ണ്ട പ്ര​ക്രി​യ​യാ​യി​രു​ന്നു​വെ​ങ്കി​ലും ആ​ഹാ​ര​ത്തി​നു മു​ൻ​പ് കൈ​ക​ഴു​കു​ന്ന​തെ​ന്തി​ന് എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​തോ​ടെ ഉ​ത്ത​ര​മാ​യി. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നു മു​ൻ​പു മാ​ത്ര​മ​ല്ല പാ​കം ചെ​യ്യു​ന്ന​തി​നു മു​ൻ​പും കൈ ​ക​ഴു​ക​ണം എ​ന്ന് ഇ​നി പ്ര​ത്യേ​കം പ​റ​യേ​ണ്ട​തി​ല്ല​ല്ലോ.

കു​ട്ടി​ക​ളി​ൽ മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​രി​ലും ആ​ഹാ​ര​ത്തി​നു മു​ൻ​പ് കൈ​ക​ഴു​കു​ന്ന ശീ​ലം കു​റ​വാ​ണെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഡെ​യ്ന റോ​ബ​ർ​ട്ട്സ​ണി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ഫ​ലം വ​ന്ന​തോ​ടെ ഇ​നി ജീ​വി​താ​വ​സാ​നം വ​രെ ഞ​ങ്ങ​ൾ ആ​ഹാ​ര​ത്തി​നു മു​ൻ​പ് കൈ ​ക​ഴു​കി​യേ​ക്കാ​മേ... എ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ഐ​ഡ​ഹോ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.