മക്കളും കൊച്ചുമക്കളുമായി 150 പേർ; അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിൽ 60കാരൻ
മൂന്നു ഭാര്യമാരും 36 മക്കളുമുള്ള അ​റു​പ​തു​കാ​ര​നാ​യ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി അ​ടു​ത്ത കുഞ്ഞിനായുള്ള കാ​ത്തി​രിപ്പിൽ. ഇ​സ്‌ലാ​മാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ഗു​ൽ​സ​ർ ഖാ​ൻ ആണ് കഥാനായകൻ. മ​ക്ക​ളും കൊ​ച്ചു​മ​ക്ക​ളു​മ​ട​ങ്ങി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ അം​ഗ​സം​ഖ്യ 150ൽ ​അ​ധി​ക​മാ​ണ്.

പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ അ​ത് നേ​രി​ടാ​ൻ ത​ന്‍റെ ഭാ​ഗ​ത്ത് ആ​ളു​വേ​ണം ഈ ​തോ​ന്ന​ലാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് ഗു​ൽ​സ​ർ ഖാ​ൻ പ​റ​യു​ന്ന​ത്. ഗു​ൽ​സാ​ർ അ​ലി​യു​ടെ അതേ അഭിപ്രായമാണ് സ​ഹോ​ദ​ര​ൻ മ​സ്താ​നും. മൂ​ന്നു ഭാ​ര്യ​മാ​രി​ലാ​യി അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത് 22 കു​ട്ടി​ക​ളാ​ണ്. തന്‍റെ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ​ത് ന​ൽ​കാ​ൻ ദൈവം ത​ന്നെ സ​ഹാ​യി​ക്കു​മെന്നാണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്. ഒ​രു ​വ​ലി​യ​ കു​ടും​ബം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റൊ​ന്നു​മി​ല്ലെ​ന്നും അ​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നു​മാ​ണ് ഇ​രു​വ​രു​ടെ​യും അ​ഭി​പ്രാ​യം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
Loading...