കു​ഞ്ഞു​ങ്ങ​ള്‍ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​പ്പെ​ട്ട​വ​രാ​ണ്. അ​വ​രു​ടെ നി​ഷ്‌​ക​ള​ങ്ക ചെ​യ്തി​ക​ള്‍ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ര്‍ ആ​രാ​ണ്. കു​ട്ടി​ക​ളു​ടെ നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി മാ​റാ​റു​ണ്ട്.

ഇ​പ്പോ​ഴി​താ ഒ​രു പി​ഞ്ചു​കു​ഞ്ഞി​ന്‍റെ നി​ഷ്‌​ക​ള​ങ്ക​മാ​യ ചെ​യ്തി​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വീ​ഡി​യോ​യി​ല്‍ ഒ​രു കൊ​ച്ചുകു​ഞ്ഞ് ഒ​രു പ്രാ​ണി​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​ണു​ള്ള​ത്.

കു​ട്ടി നി​ല​ത്തേ​ക്ക് കു​നി​ഞ്ഞ് ത​റ​യി​ലേ​ക്ക് നോ​ക്കി നി​ല്‍​ക്കു​ക​യാ​ണ്. കാ​മ​റ നി​ല​ത്തേ​ക്ക് ഫോ​ക്ക​സ് ചെ​യ്യു​മ്പോ​ള്‍ ഒ​രു ലേ​ഡി ബ​ഗി​നെ കാ​ണാ​നാ​കു​ന്നു. കു​ട്ടി ആ ​പ്രാ​ണി​യോ​ട് "ഹ​ലോ-​ഹ​ലോ' എ​ന്ന് പ​റ​യു​ന്നു​ണ്ട്.

ഈ ​കാ​ഴ്ച നെ​റ്റി​സ​ന്‍റെ മ​ന​സി​നെ തൊ​ട്ടു. നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി. "ഈ കു​ട്ടി​യു​ടെ നി​ഷ്‌​ക​ള​ങ്ക​ത വ​ള​രെ മ​നോ​ഹ​ര​മാ​ണ്' എന്നാണൊരാൾ കുറിച്ചത്.