കൂടെ നിന്നവർക്ക് നന്ദി..- വൈറലായി "ജോസഫ് വിജയ്‌'യുടെ കത്ത്
രാ​ജ്യം മു​ഴു​വ​ൻ മെ​ർ​സ​ൽ വി​വാ​ദം ക​ത്തി​പ്പ​ട​ർ​ന്ന​പ്പോ​ഴും മൗ​നം പാ​ലി​ച്ച ഇളയദളപതി ഒടുവിൽ രംഗത്തിറങ്ങി. വിവാദത്തിൽ ത​നി​ക്കൊ​പ്പം നി​ന്ന ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ സു​ഹൃ​ത്തു​ക്ക​ൾ, സ​ഹന​ടന്മാ​ർ, സം​വി​ധാ​യ​ക​ർ, ന​ടി​ക​ർ സം​ഘം, പ്രൊ​ഡ്യൂ​സേ​ഴ്സ് കൗ​ണ്‍​സി​ൽ, രാ​ഷ്ട്രീ​യപാ​ർ​ട്ടി നേ​താ​ക്കന്മാർ, ആ​രാ​ധ​ക​ർ, മാ​ധ്യ​മ സു​ഹൃ​ത്തു​ക്ക​ൾ, മെ​ർ​സ​ൽ ടീം ​എ​ന്നി​വ​ർ​ക്ക് കത്തിലൂടെ താരം ന​ന്ദി​യ​ർ​പ്പി​ച്ചു. "ജീസസ് സേവ്സ്' എന്ന വാക്യത്തോടെ ആരംഭിച്ച കത്ത് സി. ജോസഫ് വിജയ് എന്ന പേരിലാണ്.ചി​ത്ര​ത്തി​ലെ കേ​ന്ദ്രസ​ർ​ക്കാ​രിനെയും ജി​എ​സ്ടി​യെയും സം​ബ​ന്ധി​ച്ച പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്രതിഷേധം ആരംഭിച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു പ​ക​രം ആ​ശു​പ​ത്രി​ക​ൾ നി​ർ​മി​ക്കു എ​ന്ന ഡ​യ​ലോ​ഗി​നെ​തി​രേ ബി​ജെ​പി നേ​താ​വ് എ​ച്ച്. രാ​ജ നേ​ര​ത്തെ രംഗത്തെ​ത്തി​യി​രു​ന്നു. ജോസഫ് വിജയ് എന്ന വി​ജയ്‌യു​ടെ മു​ഴു​വ​ൻ പേ​ര് പരാമർശിച്ചുകൊണ്ടായിരുന്നു വിമർശനങ്ങൾ.

ദീ​പാ​വ​ലി ദി​ന​മാ​യ 18നാ​ണ് മെ​ർ​സ​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. നി​ത്യാ മേ​നോ​ൻ, സാ​മ​ന്ത, കാ​ജ​ൽ അ​ഗ​ർ​വാ​ൾ എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.