ആളുകയറാനുണ്ടേ...! റ​ണ്‍​വേ​യി​ൽ നി​ന്നും പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​ന​ത്തി​ന് പി​ന്നാ​ലെ ഓടിപ്പാഞ്ഞ് യു​വ​തി
Thursday, November 22, 2018 10:40 AM IST
റ​ണ്‍​വേ​യി​ൽ നി​ന്നും പ​റ​ന്നു​യ​രാ​ൻ തു​ട​ങ്ങി​യ വി​മാ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടി​ച്ചെ​ല്ലാ​നൊ​രു​ങ്ങി​യ യു​വ​തി​യെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. ബാ​ലി​യി​ലെ ഗു​റാ​ഹ് റാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഏ​റെ അ​മ്പ​ര​പ്പു​ണ്ടാ​ക്കി​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

ഹാ​നാ എ​ന്നാ​ണ് ഈ ​യു​വ​തി​യു​ടെ പേ​ര്. ബാ​ലി​യി​ൽ നി​ന്നും ജ​ക്കാ​ർ​ത്ത​യി​ലേ​ക്കാ​യി​രു​ന്നു ഈ ​യു​വ​തി​ക്ക് പോ​കേ​ണ്ടി​യി​രു​ന്ന​ത്. ടെ​ർ​മി​ന​ലി​ൽ പ്ര​വേ​ശി​ക്കേ​ണ്ട സ​മ​യ​ത്ത് എ​ത്താ​തി​രു​ന്ന ഇ​വ​ർ അ​ധി​കൃ​ത​ർ വി​ളി​ച്ച ഫോ​ണ്‍ കോ​ളി​നും മ​റു​പ​ടി ന​ൽ​കി​യി​രു​ന്നി​ല്ല. വി​മാ​നം പു​റ​പ്പെ​ടാ​ൻ 10 മി​നി​ട്ട് മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴാ​യി​രു​ന്നു ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ബോ​ർ​ഡിം​ഗ് ഗേ​റ്റ് ക​ട​ന്ന് ഓ​ടി​യെ​ത്തി റ​ണ്‍​വേ​യി​ലെ​ത്തി​യ ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​നു പി​ന്നാ​ലെ ഓ​ടാ​ൻ തു​ട​ങ്ങി​യ ഇ​വ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ന്ന​തി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

പി​ന്നീ​ട് അ​ടു​ത്ത വി​മാ​ന​ത്തി​ലാ​ണ് ഇ​വ​ർ​ക്ക് ജ​ക്കാ​ർ​ത്ത​യി​ലേ​ക്കു പോ​കു​വാ​നാ​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.