"എനിക്ക് പാരാഗ്ലൈഡിംഗ് ചെയ്യേണ്ട'; അലറിക്കരയുന്ന യുവതിയുടെ വീഡിയോ വൈറൽ
Tuesday, March 16, 2021 6:37 PM IST
പാരാഗ്ലൈഡിംഗ് നടത്താൻ നിസാര ധൈര്യം പോരാ. ഉയരത്തിൽ, പറക്കൂട്ടത്തിനിടയിലൂടെ പറക്കാൻ അല്പം ധൈര്യം കൂടുതൽ വേണം. ധൈര്യമുണ്ടെന്ന് നടിച്ച് പാരഗ്ലൈഡിംഗ് നടത്തുന്നവരുടെ വീഡിയോ ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. 2019ൽ പാരാഗ്ലൈഡിംഗ് അലറികരയുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. പാരാഗ്ലൈഡിംഗിനിടെ തന്നെ ഇറക്കിവിടാൻ പറയുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
വിപിൻ സാഹു എന്നയാളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. അതിനു സമാനമായ മറ്റൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ഹിമാചൽപ്രദേശിലെ ഖാജിയാറിൽ പാരാഗ്ലൈഡിംഗ് ചെയ്യുന്ന യുവതിയാണ് വീഡിയോയിലുള്ളത്.
തുടക്കും മുതൽ നിയന്ത്രണം വിട്ട് കരയുന്ന യുവതിയാണ് വീഡിയോയിലുള്ളത്. ഭയത്താൽ കണ്ണുകൾ ഇറുക്കിപ്പിടിച്ച് പൈലറ്റിനോട് താഴേക്ക് ഇറക്കാൻ പറയുന്നതും വീഡിയോയിൽ കേൾക്കാം. ഇതിനിടെ പൈലറ്റ് ഇൻസ്ട്രക്റ്റർ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല.
പാരാഗ്ലൈഡിംഗ് കഴിഞ്ഞ് താഴേക്ക് ഇറക്കുന്നതിനിടെയും പതിയെ പോവൂ എന്ന് പറഞ്ഞ് കരയുകയാണ് യുവതി. വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിപിൻ സാഹുവിന്റെ സഹോദരി എന്നാണ് ചിലർ യുവതിയെ വിശേഷിപ്പിക്കുന്നത്.