സിനിമാസ്റ്റൈലിൽ ബൈക്കിലെത്തി മാല പൊട്ടിച്ച യുവാവിനെ പഞ്ഞിക്കിട്ട് യുവതി
Wednesday, September 4, 2019 11:44 AM IST
ബൈക്കിലെത്തി മാല കവർന്ന മോഷ്ടാക്കളെ കൈകാര്യം ചെയ്ത് യുവതിയും നാട്ടുകാരും. ഡൽഹിയിലെ നൻഗ്ലോയിലാണ് സംഭവം. സൈക്കിൾ റിക്ഷയിൽ വന്നിറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന രണ്ട് യുവതികളിലൊരാളുടെ മാലയാണ് ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാക്കൾ കവർന്നത്.
ബൈക്കിന് പിന്നിലിരുന്ന മോഷ്ടാവിന്റെ കൈയിൽ പിടിച്ച് യുവതി വലിച്ചപ്പോഴേക്കും നിയന്ത്രണം നഷ്ടമായി ബൈക്ക് മറിഞ്ഞു. നിലത്ത് വീണ ബൈക്കിൽ നിന്നും ഓടിച്ചിരുന്നയാൾ ഓടി രക്ഷപെട്ടു. എന്നാൽ ഈ സമയവും മാലപൊട്ടിച്ചയാളെ യുവതി വിട്ടിരുന്നില്ല. സംഭവം കണ്ട് നിന്ന നാട്ടുകാർ ഓടിക്കൂടി മോഷ്ടാവിനെ ശരിക്കും പെരുമാറി.
സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.