ജാൻസിയെയും കുഞ്ഞിനെയും കാണാൻ കൃഷ്ണയെത്തി
Tuesday, June 16, 2020 4:16 PM IST
രണ്ടാം പ്രസവം കഴിഞ്ഞ ജാൻസിയെയും കുഞ്ഞിനെയും കാണാൻ കൃഷ്ണയെത്തി.
ഡോ. രാജു ഡേവിസ് ഇന്റർനാഷണൽ സ്കൂളിലെ കുതിരയാണു ജാൻസി. സംസ്ഥാനത്തെ ആദ്യ പെണ് ജോക്കിയാകുന്നതിന് മൈസൂരിൽ പരിശീലനം നേടുന്ന പൂപ്പത്തി സ്വദേശിയാണ് കൃഷ്ണ.
ഹോളിഗ്രേസ് സ്കൂളിൽ പഠിക്കുന്പോൾ പത്താം ക്ലാസ് പരീക്ഷയെഴുതാൻ കുതിരപ്പുറത്ത് എത്തുന്ന കൃഷ്ണയുടെ വീഡിയോയും വാർത്തകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഡോ. രാജു ഡേവിസ് സ്കൂളിൽ വിദ്യാർഥികൾക്കു കുതിര സവാരിക്ക് ഉപയോഗിക്കുന്ന ജാൻസി അഞ്ചു വർഷം മുന്പ് പ്രസവിച്ചിരുന്നു. എന്നാൽ ആ കുതിരക്കുട്ടി ഏതാനും ദിവസങ്ങൾക്കുശേഷം ചത്തു.